How did you

How did you

Download on the App Store

How did you episodes

  • 'From Journalist to Activist: A Journey : Ruchira Gupta
    A woman from Kolkata, born and raised in a well-educated family steeped in Gandhian ideals, Ruchira Gupta chose journalism as her career. Her life has been dedicated to advocating for women's rights, with a particular focus on combatting sex trafficking. Ruchira has rescued countless girls from trafficking, giving them a new lease on life. Despite facing numerous threats and attacks, she remains steadfast in her mission. As a journalist, writer, and author, Ruchira Gupta reveals her inspiring story.


    Host: RJ Smriti Producer - Mayura MS Concept & Creative direction - Renjini Menon Show Producer - Aravind Gopinath,Sound Engineer - Sundar Sethumadhavan
    33 min
  • പാട്ടെഴുത്ത് എന്റെ സ്വപ്‌നമായിരുന്നില്ല; ബി.കെ ഹരിനാരായണന്‍ | How did you | Episode 05
    ബാല പംക്തികളിലൂടെ വായനയുട ലോകത്തേക്ക് നടന്നടുത്ത കുട്ടി, വായനാ ശീലമുള്ള ചെറിയച്ഛന്‍മാര്‍ അവന്റെ വായനയുടെ ലോകം ഒന്നുകൂടി വിശാലമാക്കി, അക്ഷരശ്ലോകങ്ങള്‍ പഠിപ്പിച്ച് കവിതകളുടെ ലോകത്തേക്കും അവനെയെത്തിച്ചു. അങ്ങനെ ആ കുട്ടി മൃദംഗ പാഠക്കൈകളില്‍ ആദ്യവരി കുറിച്ചിട്ടു,  ഭാഷയുടെ വൃത്തങ്ങള്‍ സ്വയത്തമാക്കി അടുക്കും ചിട്ടയുമുള്ള കവിതകള്‍ എഴുതി. ആല്‍ബങ്ങളിലൂടെ പാട്ടെഴുത്തിന്റെ ലോകത്തും ഹരിശ്രീ കുറിച്ചു. പിന്നീട് സിനിമകള്‍ക്ക് വേണ്ടിയായി പാട്ടെഴുത്ത്, പാട്ടൊഴുത്തുകാരനാകാന്‍ സ്വപ്നം കാണാതെ പാട്ടെഴുത്തുകാരനായ കഥ പറയുകയാണ് ബി.കെ ഹരിനാരായണന്‍.
    ഹോസ്റ്റ്: ആര്‍.ജെ റോഷ്‌നി  

    പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.
    25 min
  • മൂന്നുതവണ തിരസ്‌ക്കരിക്കപ്പെട്ട പുസ്തകമാണ് ആടുജീവിതം | How did you 03 | Benyamin
    അധോമുഖനായ, നിരന്തരം രോഗിയായ, കഥയെഴുതാനോ കവിതയെഴുതാനോ കഴിവില്ലാത്ത എന്തിന് മരത്തില്‍ മര്യാദയ്ക്ക് കല്ലെറിയാന്‍ അറിയാത്ത, ആ കല്ല് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ആത്മവിശ്വാസം ഇല്ലാത്ത ബെന്നി ഡാനിയേല്‍ എന്ന കുട്ടിയില്‍ നിന്ന് ലോകം അറിയുന്ന, ആടുജീവിതം പോലുള്ള ജനകീയ നോവലുകള്‍ എഴുതിയ ബെന്യാമിനിലേക്കുള്ള ദൂരം വലുതാണ്. എഴുത്തുകാരനാകാനുള്ള കഠിനാധ്വാനങ്ങള്‍, തിരസ്‌കാരത്തിന്റെ നോവുകള്‍, കഥാപാത്രങ്ങളുടെ ഉള്‍കാമ്പുകള്‍ തേടിയുള്ള തപസ്, വ്യത്യസ്ഥതകള്‍ക്കായുള്ള അന്വേഷണം, കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ അങ്ങനെ ബെന്നിഡാനിയേല്‍ ബെന്യാമിനായ കഥ.

    പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.
    42 min
  • നിങ്കെ ഒന്നും പണ്ണാതിങ്കെ, സുമ്മ ഇറിങ്കെ | How did you 02 | samuthirakani
    13ാം വയസില്‍ വീടിനടുത്തെ കൊട്ടകയില്‍ നിന്ന് ആദ്യമായി സിനിമ കണ്ടത്, പിന്നീട് ഒരു ദിവസം പോലും ആ കുട്ടിക്ക് സിനിമ കാണാതെ ഇരിക്കാനാകുമായിരുന്നില്ല, വീട്ടിലറിഞ്ഞപ്പോള്‍ കൊട്ടകയ്ക്ക് പുറത്തിരുന്നു സിനിമയെ കേട്ടറിയേണ്ടിവന്നു. സിനിമാ മോഹവുമായി ചെന്നൈയ്ക്ക് നാടുവിട്ടത്, തിരികെ വന്ന മകന് അച്ഛന്‍ അവിചാരിതമായി നല്‍കിയ പിന്തുണ,മാല ഊരിവിറ്റ് ചെന്നൈയ്ക്ക് മകനെ പറഞ്ഞയച്ച അമ്മ, ആ അമ്മയ്ക്കായി എല്‍എല്‍ബി പഠിച്ച മകന്‍, കയ്യക്ഷരം നന്നായതുകൊണ്ടുമാത്രം സിനിമയില്‍ കിട്ടിയ ആദ്യ ജോലി, പിന്നീട് സഹ സംവിധായകനായും സംവിധായകനായും നിറഞ്ഞുനിന്ന കാലം. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യ സിനിമ. ഒരു പതിമൂന്നുകാരന്‍ തന്റെ സ്വപ്നത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പറയുകയാണ് സമുദ്രക്കനി.


    പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.
    24 min
  • 'ഞാന്‍ തന്നെയാണ് എന്റെ ബോസ്': മനു എസ് പിള്ള | How did you | Episode 01
    മാവേലിക്കരയില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന്  കിങ്സ് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലേക്കും വളര്‍ന്ന അറിവിന്റെ ലോകം, ചരിത്രാന്വേഷണത്തിലേക്ക് വഴിമാറി നടന്നു തുടങ്ങിയ കാലം, 21ാം വയസില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവിചാരിതമായി ശശി തരൂരിനെ കണ്ടുമുട്ടി. ആ കണ്ടുമുട്ടല്‍ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവ്. ചരിത്രം തേടിയിറങ്ങപ്പോള്‍ ചെന്നെത്തിയ പുതിയ അറിവുകള്‍, കണ്ടെത്തലുകള്‍, കഠിനാധ്വാനങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ കണ്ടെത്തിയ ചരിത്രത്തിന്റെ പുതിയ ഏടുകള്‍. അന്വേഷണത്തിലൂടെയും എഴുത്തിലൂടെയും വായനയിലൂടെയും ലോകം അറിയുന്ന ചരിത്രകാരനിലേക്ക് മനു എസ് പിള്ള എന്ന മലയാളി നടന്നടുത്ത വഴികള്‍. ഹോസ്റ്റ്: ആര്‍.ജെ റാഫി.

    പ്രൊഡ്യൂസര്‍; മയൂര എം.എസ് . കണ്‍സെപ്റ്റ്& ക്രിയേറ്റീവ് ഡയറക്ഷന്‍: രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്.  വീഡിയോ പ്രൊഡ്യൂസര്‍: മാത്യൂ ജോയപ്പന്‍, മൃതുല്‍ സനല്‍ക്കുമാര്‍, സൗണ്ട് എഞ്ചിനീയര്‍; സുന്ദര്‍ സേതുമാധവന്‍.
    33 min

About How did you

From the publisher's feed

താണ്ടിയ ദൂരങ്ങള്‍, പിന്നിട്ട കനല്‍വഴികള്‍, തണല്‍ വിരിച്ച വഴിമരങ്ങള്‍, ഇരുട്ടില്‍ തെളിഞ്ഞ കൈത്തിരികള്‍.. ഒടുവില്‍ നിങ്ങള്‍ എത്തിച്ചേര്‍ന്ന ഇടം.. How did you