ഓരോ പുസ്തകവും ഹൃദയത്തിൽ നിറയുന്ന ആഴമുള്ള, വാക്കുകൾക്കിടയിൽ ഉള്ള നേർത്ത മൗനത്തിന്റെ ഇടനാഴികളിലൂടെ യാത്രചെയ്യുന്ന വായനക്കപ്പുറമുള്ള അനുഭവമാക്കാൻ ഞാൻ ശ്രമിക്കാം .
ഈ പോഡ്കാസ്റ്റിൽ ഞാൻ ശബ്ദരേഖയാക്കി മാറ്റുന്നത് പുസ്തകങ്ങളല്ല — മറിച്ച് ഡോള്‍ഫിനുകൾ പോലെ ഡോപ്പാമിനുകൾ നിറച്ചു , ഓർമ്മ, സൗഹൃദം, ഒക്കെ ചേർന്ന കപ്പൽ യാത്ര പോലെയുള്ള അനുഭവങ്ങൾ ആണ്.
ആദ്യ എപ്പിസോഡിൽ ഞാൻ വായിച്ച പുസ്തകം: "സാഗരങ്ങൾ സാക്ഷി" – , ആമസോൺ ബസ്റ്റ്റ്സെല്ലർ Steel Ships, Iron Will എന്ന ബുക്കിന്റെ രചയിതാവായ ബിജു രവീന്ദ്രൻ എഴുതിയ ഒരു മർച്ചന്റ് നേവി എൻജിനീയറുടെ ഓർമ്മക്കുറിപ്പുകൾ ആണ് .
ജീവിതത്തിൽ ഒരിക്കലും കപ്പലിൽ യാത്ര ചെയ്തിട്ടില്ലെങ്കിലും , വായനയിലൂടെ ഞാൻ കടൽ കടന്നുവെന്നു പറയാം .
പുസ്തകത്തിൽ നിന്നുള്ള വായനയ്ക്കപ്പുറമുള്ള ചില കടൽ ദൂരങ്ങൾ നിങ്ങൾക്കും ഈ പോഡ്കാസ്റ്റിലൂടെ അനുഭവിക്കാം.
📚 Join me as I read, reflect, and travel through the emotional oceans of each book.
🎧 New episodes every week | Language: Malayalam
With love,
സതീഷ് കുമാർ.എസ്