18:65 فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا ﴾٦٥﴿
അപ്പോള്‍, നമ്മുടെ അടിയാന്മാരില് ഒരു അടിയാനെ അവര്‍ കണ്ടെത്തി;
നമ്മുടെ പക്കല്‍നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്കിയിരിക്കുന്നു; നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള ഒരു അടിയാനെ).
فَوَجَدَا
അപ്പോള്‍ അവര്‍ കണ്ടെത്തി عَبْدًا ഒരു അടിയാനെ مِّنْ عِبَادِنَا നമ്മുടെ അടിയാന്മാരില്പെട്ട آتَيْنَاهُ നാം അദ്ദേഹത്തിനുകൊടുത്തിരിക്കുന്നു رَحْمَةً ഒരു കാരുണ്യം, അനുഗ്രഹം مِّنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു (തന്നെ) നമ്മുടെ വക عِلْمًا ഒരു അറിവ്, ജ്ഞാനം
18:66 قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴾٦٦﴿
മൂസാ അദ്ദേഹത്തോടു പറഞ്ഞു: 'സന്മാര്ഗ്ഗ ജ്ഞാനമായി താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ നിന്നും താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ മേല്‍ [പ്രസ്തുത നിശ്ചയത്തോടെ] ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?'
قَالَ لَهُ
അദ്ദേഹത്തോടു പറഞ്ഞു مُوسَىٰ മൂസാ هَلْ أَتَّبِعُكَ ഞാന്‍ താങ്കളെ പിന്തുടരട്ടെയോ, അനുഗമിക്കട്ടെയോ عَلَىٰ أَن تُعَلِّمَنِ താങ്കള്‍ എനിക്കു പഠിപ്പിച്ചു തരുമെന്നതിന്റെ പേരില്‍ (പ്രസ്തുത നിശ്ചയത്തിന്മേല്) مِمَّا عُلِّمْتَ താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു رُشْدًا നേര്‍മ്മാര്‍ഗ്ഗജ്ഞാനമായി, നേര്‍മ്മാര്‍ഗ്ഗമായി, സന്മാര്‍ഗ്ഗമായി
‘നമ്മുടെ അടിയാന്’ എന്നു പറഞ്ഞതു ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയെ ഉദ്ദേശിച്ചാണെന്നു മുകളില്‍ പ്രസ്താവിച്ച ഹദീസില്‍ നിന്നു വ്യക്തമാണ്. ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു നബി (പ്രവാചകന്) ആയിരുന്നുവെന്ന് ഖണ്ഡിതമായി പ്രസ്താവിക്കത്തക്കവണ്ണമുള്ള ലക്ഷ്യമൊന്നും നമുക്കു കിട്ടിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെ സംബന്ധിച്ചു ഖുര്‍ആന്‍ പ്രസ്താവിക്കുന്നതില്‍ നിന്നു അദ്ദേഹം ഒരു നബിയായിരിക്കണമെന്നുതന്നെയാണ് മനസ്സിലാകുന്നത്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും അതാകുന്നു. عَبْدًا مِّنْ عِبَادِنَا (നമ്മുടെ അടിയാന്മാരില്പെട്ട ഒരു അടിയാന്) എന്നും, وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا (നമ്മുടെ അടുക്കല്‍നിന്നു നാം അദ്ദേഹത്തിനു ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചിരിക്കുന്നു) എന്നും അല്ലാഹു അദ്ദേഹത്തെപ്പറ്റി പറയുന്നു. ‘ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായത്തിനു ചെയ്തതല്ല’ എന്നു അദ്ദേഹം മൂസാ (وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا) നബിയോടു പറഞ്ഞതായി 82-ാം വചനത്തിലും കാണാം. ഇതില്‍നിന്നെല്ലാം അദ്ദേഹം ഒരു പ്രവാചകനാണെന്നത്രെ വ്യക്തമാകുന്നത്.
18:67 قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٦٧﴿
അദ്ദേഹം [ഖിള്വ്-ര്‍] പറഞ്ഞു: 'നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.
قَالَ
അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു കഴിയുന്നതല്ല തന്നെ مَعِيَ എന്റെ ഒന്നിച്ചു, എന്റെ കൂടെ صَبْرًا സഹിക്കുവാന്‍, ക്ഷമിക്കുവാന്‍
18:68 وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا ﴾٦٨﴿
താങ്കള്‍ക്കു സൂക്ഷ്മജ്ഞാനം മുഴുമിപ്പിച്ചു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി താങ്കള്‍ എങ്ങിനെ സഹിക്കും?!'
وَكَيْفَ
എങ്ങിനെയാണ് تَصْبِرُ താങ്കള്‍ സഹിക്കുക عَلَىٰ مَا ഒരു കാര്യത്തെപ്പറ്റി لَمْ تُحِطْ താങ്കള്‍ക്കു മുഴുവിച്ചു കിട്ടിയിട്ടില്ല (വേണ്ടതുപോലെ കിട്ടിയിട്ടില്ല) بِهِ അതിനെപ്പറ്റി خُبْرًا സൂക്ഷ്മജ്ഞാനം
18:69 قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا ﴾٦٩﴿
അദ്ദേഹം [മൂസാ] പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചാല്‍, സഹിക്കുന്നവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്; ഞാന്‍ താങ്കളുടെ ഒരു കല്‍പ്നക്കും എതിരുപ്രവര്‍ത്തിക്കുന്നതുമല്ല.'
قَالَ
അദ്ദേഹം പറഞ്ഞു سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാറാകും, താങ്കള്‍ കണ്ടെത്തിക്കും إِن شَاءَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു صَابِرًا സഹിക്കുന്നവനായി, ക്ഷമിക്കുന്നവനായി وَلَا أَعْصِي ഞാന്‍ എതിരു നടക്കുകയുമില്ല لَكَ താങ്കള്‍ക്ക് أَمْرًا ഒരു കല്പനക്കും, ഒരു കാര്യത്തിനും