18:25 وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا ﴾٢٥﴿
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പത് (കൊല്ലം) അവര്‍ കൂടുതലുമെടുത്തു.
وَلَبِثُوا
അവര്‍ താമസിച്ചു فِي كَهْفِهِمْ അവരുടെ ഗുഹയില്‍ ثَلَاثَ مِائَةٍ മുന്നൂറു سِنِينَ കൊല്ലങ്ങള്‍ وَازْدَادُوا അവര്‍ അധികമെടുത്തു تِسْعًا ഒമ്പതു (കൊല്ലം)
18:26 قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًا ﴾٢٦﴿
(നബിയേ!) പറയുക: 'അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്; ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവനെത്ര (വലിയ) കാഴ്ച്ചയുള്ളവന്! എത്ര (വലിയ) കേള്‍വിയുള്ളവന്‍! അവനല്ലാതെ, അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തില്‍ ആരെയും അവന് പങ്ക് ചേര്‍ക്കുകയുമില്ല.
قُلِ
നീ പറയുക اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَا لَبِثُوا അവര്‍ താമസിച്ചതിനെപ്പറ്റി لَهُ അവനാകുന്നു غَيْبُ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യജ്ഞാനം وَالْأَرْضِ ഭൂമിയിലെയും أَبْصِرْ بِهِ അവനത്രെ കാഴ്ചയുള്ളവന്, (അവന് വലിയ കാഴ്ചയുള്ളവന്) وَأَسْمِعْ എത്ര (വലിയ) കേള്‍വിയുള്ളവന്‍ مَا لَهُم അവര്‍ക്കില്ല مِّن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യകര്‍ത്താവും وَلَا يُشْرِكُ അവന് പങ്കു ചേര്‍ക്കുകയുമില്ല فِي حُكْمِهِ അവന്റെ അധികാരത്തില്‍, വിധിയില്‍, ഭരണത്തില്‍ أَحَدًا ഒരാളെയും ആരെയും
സൗരവര്ഷക്കണക്കനുസരിച്ചു 300 കൊല്ലവും, ചാന്ദ്രവര്ഷക്കണക്കനുസരിച്ചു 309 കൊല്ലവുമായിരുന്നു അവരുടെ ഗുഹാവാസക്കാലം. അതിനെ സൂചിപ്പിച്ചു കൊണ്ടാണ് ‘മുന്നൂറ്റി ഒമ്പതുകൊല്ലം’ എന്നു പറയാതെ, ആദ്യം ‘മൂന്നുറു കൊല്ലം താമസിച്ചു’ എന്നും, തുടര്‍ന്നുകൊണ്ടു ‘ഒമ്പതു കൊല്ലം കൂടുതലുമെടുത്തു’ എന്നും പ്രസ്താവിച്ചതെന്നു ‘മുഫസ്സിറു’കള്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ ഇതു സംബന്ധിച്ചു ജനമദ്ധ്യേ നടന്നിരുന്ന ഭിന്നാഭിപ്രായങ്ങളില്‍, അവരുടെ ഗുഹാവാസകാലം 300 കൊല്ലമെന്നും, 309 കൊല്ലമെന്നും തര്‍ക്കമുണ്ടായിരുന്നു. അതുകൊണ്ടാണ് അതിന്റെ സൂക്ഷ്മമായ കണക്കു ഇപ്രകാരം വിവരിച്ചതെന്നും ചിലര്‍ പറയുന്നു. ഗണിതശാസ്ത്രവും, വാനശാസ്ത്രവും പഠിക്കാത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത്തരം വിഷയങ്ങള്‍ പ്രസ്താവിക്കുന്നതുതന്നെ, അദ്ദേഹത്തിനു ‘വഹ്-യു’ മൂലമാണ് അറിവ് ലഭിക്കുന്നതെന്നുള്ളതിന്നു ദൃഷ്ടാന്തമാകുന്നു. ചാന്ദ്ര വര്‍ഷവും സൗരവര്‍ഷവും തമ്മില്‍ ഏകദേശം 11 ദിവസത്തെ ഏറ്റക്കുറവുണ്ടെന്നും, 100 സൗരവര്‍ഷത്തിനു 103 ചാന്ദ്രവര്‍ഷം വരുമെന്നും അറിയുവാന്‍ ശാസ്ത്രീയമായ അറിവു വേണമല്ലോ.
25-ാം വചനം ഗുഹാവാസികളുടെ വാസകാലം വ്യക്തമാക്കിയതല്ല – 22-ാം വചനത്തില്‍ ജനങ്ങള്‍ പറയുന്നതായി ഉദ്ധരിച്ച മൊഴികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് – എന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നു. اللَّـهُ أَعْلَمُ بِمَا لَبِثُوا (അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്, എന്നു പറഞ്ഞിട്ടുള്ളതു ഇതിനെ ബലപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു. അല്ലാഹുവിനറിയാം.