ഗര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത, അസ്ഥിക്ഷയം. ഊരവേദന, പേശിവേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങി പല തരത്തിലുള്ള രോഗങ്ങളും മാരിറ്റല്‍ റേപ്പിന് ഇരകളാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ ശാരീരികമായോ മാനസികമായോ ലൈംഗികമായോ പങ്കാളിയില്‍ നിന്ന് പീഡനം നേരിട്ടവരാണെന്നാണ് സര്‍വേകള്‍ പറയുന്നത്. മാരിറ്റല്‍ റേപ്പിലൂടെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Marital rape and health issues