
Sign up to save your podcasts
Or


An adventurous journey with the great African explorer Paul Du Chaillu.
സദാസമയവും ഭൂമിയിൽ നിന്നും പുറത്തേക്ക് പുക വമിക്കുന്ന ഒരു വിചിത്രലോകം! ചൂടുകൊണ്ട് തിളച്ചുമറിയുന്ന അനേകം തടാകങ്ങൾ. ഉഷ്ണജലം പൊട്ടിത്തെറിക്കുന്ന പാറകൾ. ഇത് സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള വർണ്ണനയൊന്നുമല്ല. ഇത്തരമൊരു സ്ഥലം ഈ ഭൂമിയിൽതന്നെ താൻ നേരിൽ കണ്ടുവെന്ന് 1807 ൽ ജോൺ കോൾട്ടർ പറഞ്ഞപ്പോൾ ആരും അത് സത്യമാണെന്ന് കരുതിയതേയില്ല.
വർഷം 1861. അമേരിക്കയിലെ തിരക്കേറിയ കാലിഫോർണിയൻ കടൽത്തീരം. മുപ്പതോളം കപ്പുകളാണ് ചരക്കുകൾ കയറ്റുവാനായി തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കച്ചവടക്കപ്പലുകളായ ക്ലിപ്പർ (Clipper) ഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ആ വർഷത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നതിനാൽ കാലിഫോർണിയയിൽ നിന്നും ടൺ കണക്കിന് ഗോതമ്പാണ് ഇപ്രാവിശ്യം ഇത്തരം കപ്പലുകളിൽ കയറിപ്പോകുന്നത്. കാലിഫോർണിയയിൽ നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോൺ ചുറ്റി ഏതാണ്ട് മൂന്നോ നാലോ മാസങ്ങൾകൊണ്ടാണ് ക്ലിപ്പർ ഷിപ്പുകൾ ചരക്കുകൾ ഇംഗ്ലണ്ടിൽ കൊണ്ടെത്തിക്കുന്നത്. അക്കാലത്തെ ഏറ്റവും വേഗതയേറിയ കപ്പലുകളാണ് ക്ലിപ്പർ ഷിപ്പുകൾ.