കാമുകിയോടൊപ്പം കഴിയാനായി അഹമ്മദാബാദില്‍ വെച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി തരുണ്‍ ജിനില്‍ രാജ് മറ്റൊരു വിലാസത്തില്‍ മറ്റൊരാളായി ആള്‍മാറാട്ടം നടത്തി ബാംഗ്ലൂരില്‍ സുഖജീവിതം നയിച്ചു. ഇതിനിടെ വിവാഹവും കഴിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും മുങ്ങി. രണ്ട് പ്രാവശ്യം വിചിത്രമായ ആള്‍മാറാട്ടം നടത്തി ആഡംബര ജീവിതം നയിച്ച കൊലയാളിയുടെ കഥയാണ് ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം