പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകമായിരുന്നു പത്തൊമ്പതുകാരിയായ അല്‍ക്കയുടേത്. ലഹരി ഉപയോഗിക്കുന്ന ബേസിലിന്റെ പ്രണയത്തില്‍നിന്ന് അല്‍ക്കയെ പിന്തിരിപ്പിക്കാന് വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. രാസലഹരിലായിരുന്ന ബേസിലാകട്ടെ അല്‍ക്ക തന്നെ വഞ്ചിച്ചതായി കരുതി. തന്നെ മറന്നവളുടെ ജീവനെടുക്കാന്‍ തന്നെ അവന് തീരുമാനിച്ചു. അന്നുവരെ അവളോടുണ്ടായിരുന്ന പ്രണയം അവന് മറന്നു. അവതരണം- രാജേഷ് കാരയ്ക്കാട്, സ്ക്രിപ്റ്റ്- ബിജു റോക്കി, സൗണ്ട് മിക്സിങ്- പ്രണവ് പി.എസ്, പ്രൊഡക്ഷന്‍- ക്ലബ് എഫ്.എം.