Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.
October 14, 2023മരുന്നുവാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ | Murder Caseതലവേദനയ്ക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയും ആയ സുജിതയുടെ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ നിന്നാണ്. സുജിതയെ കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തകനാണ് സുജിതാ തിരോധാന കേസിന്റെ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുന്നത്. കൊടുംക്രൂരതയുടെ ആ കഥയാണ് ഇന്ന് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം...more6minPlay
October 07, 2023ശ്വാസകോശത്തില്‍ വെള്ളാരംകല്ലുകള്‍; ഒരു കൊലപാതകം ചുരുളഴിഞ്ഞപ്പോള്‍ | Murdercase chavakkadമിനി ഗള്‍ഫ് എന്ന് വിളിപ്പേരുള്ള ടൗണാണ് തൃശ്ശൂര്‍ ജില്ലയിലെ കടലോര പ്രദേശമായ ചാവക്കാട്. കച്ചവട കേന്ദ്രം കൂടിയാണ് ഇത്. ചാവക്കാട് നടന്ന കൊലപാതകം ആണ് ഇന്ന് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more15minPlay
September 26, 2023താത്തയും മണിച്ചനും: കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം | Kalluvathukkal Hooch Tragedyചാരായം കുടിച്ചവരുമായി ആശുപത്രികളിലേക്ക് ചീറി പായുന്ന വാഹനങ്ങള്‍. ചാരായം കുടിച്ചവരെല്ലാം നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്ന ഉച്ചഭാഷിണി അറിയിപ്പുമായി പോലീസ് ജീപ്പുകള്‍. 2000 ഒക്ടോബര്‍ 21 നും 22 നും കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കല്‍, പട്ടാഴി, എന്നിവിടങ്ങളിലെ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത് നടുക്കുന്ന കാഴ്ചകള്‍ക്കായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം...more10minPlay
September 15, 2023സ്വര്‍ണം കൈക്കലാക്കാന്‍ വിദ്യ പകര്‍ന്ന ഗുരുവിനെ കഴുത്തറുത്തു കൊന്ന വിദ്യാര്‍ത്ഥികള്‍ | Murder Caseപാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന പ്രയോഗമുണ്ട്. സഹായിച്ചവരെ ഉപദ്രവിക്കുക. ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും അങ്ങനെയെന്നല്ല. അങ്ങനെയും മനുഷ്യരുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. ഇന്നത്തെ ക്രൈം സ്റ്റോറിയില്‍ നന്ദിയില്ലാത്ത മനുഷ്യരുടെ കൊടും ക്രൂരതയുടെ കഥയാണ് പറയുന്നത്. വിദ്യ പകര്‍ന്നു തന്ന ഗുരുവിനെ കൊന്ന നരാധമനന്മാരുടെ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം...more10minPlay
September 09, 2023വനത്തില്‍ ചിതറിക്കിടക്കുന്ന അസ്ഥികള്‍, തലയോട്ടിയില്‍ വെടിയുണ്ട | Murder caseമഴയൊഴിഞ്ഞു നിന്ന ജൂണിലെ പകല്‍ കൊല്ലം ജില്ലയില അഞ്ചലില്‍ ചന്നപ്പേട്ടയ്ക്കടുത്ത് മീങ്കുളം വനം. അടുപ്പ് കൂട്ടാന്‍ അല്പം വിറക് ശേഖരിക്കാനാണ് സമീപവാസിയായ ഷാജി കാട്ടിലേക്ക് കടന്നത്. ഷാജിയ്ക്ക്ക വിറക് പറക്കുന്നതിനോടൊപ്പം അല്പ രഹസ്യ വാറ്റും ഉണ്ട്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more11minPlay
September 01, 2023പൈല്‍സിനുള്ള ഒറ്റമൂലി അറിയാന്‍ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി | Murder caseപൈല്‍സിനുള്ള ഒറ്റമൂലി അറിയാന്‍ പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി ഒരു പാരമ്പര്യ വൈദ്യനെ പൈല്‍സ് എന്ന രോഗത്തിന്റെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായി തട്ടികൊണ്ടുപോയെന്ന വിവരം എല്ലാവരിലും അമ്പരപ്പാണ് ഉണ്ടാക്കിയത്. മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫ് എന്ന അറുപതുകാരനെയാണ് ഒറ്റമൂലി രഹസ്യം അറിയാന്‍ ഒരു സംഘം തട്ടികൊണ്ടുപോയത്. ഒന്നര വര്‍ഷത്തോളം രഹസ്യമായി വൈദ്യനെ തടവില്‍ പാര്‍പ്പിച്ച സംഘം അദ്ദേഹത്തെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. ആ കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം ...more11minPlay
August 16, 2023കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹംപിടി തരാതെ പല വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ തുടക്കത്തില്‍ വട്ടം കറക്കും എന്നാല്‍ അവിചാരിതമായി ചില്ലറ തെളിവുകള്‍ ചില സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ വരും വന്നേ തീരു അതാണ് പ്രകൃതി നിയമം. ബുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ ആ ലീഡ് പിടിച്ച് എത്ര സങ്കീര്‍ണമായ കുറ്റവും അന്വേഷിയ്ക്കും. അത്തരത്തില്‍ നടന്ന ഒരു അന്വേഷണവും അതിലൂടെ തെളിഞ്ഞ ഒരു കൊലപാതകവും ആണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം....more11minPlay
July 28, 2023മരിച്ചെന്ന് കരുതി സ്വന്തം സഹോദരനെ കുഴിച്ചുമൂടി, കൊലപാതകത്തിന് കൂട്ടുനിന്നത് പെറ്റമ്മ | Man kills brotherതൃശ്ശൂര്‍ ചേര്‍പ്പ് മുത്തുള്ളിയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഒരു ക്രൂരമായ കൊലപാതകത്തെക്കുറിച്ചാണ് ക്രൈം സ്റ്റോറി പറയുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം നടക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികള്‍ പിടിയിലാകുന്നു. കൊല്ലപ്പെട്ടയാളിന്റെ അമ്മയും സഹോദരനും ആണ് ആ കൊലപാതകത്തിന്റെ പിന്നില്‍ എന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. Man kills brother ...more8minPlay
July 17, 2023ആദ്യ കാമുകനെ വകവരുത്തി രണ്ടാം കാമുകന്; രണ്ട് പ്രണയവും ഒരു കൊലപാതകവും | True Crime Podcast35 വര്‍ഷം മുമ്പ് കുട്ടനാട്ടില്‍ നടന്ന സംഭവമാണിത്. ഒരു സ്ത്രീയെ രണ്ട് പുരുഷന്മാര് പ്രണയിക്കുന്നു. ആ പ്രണയം ചെന്നെത്തി നിന്നത് നാടിനെ നടുക്കിയ കൊലപാതകത്തിലാണ് എത്തിനിന്നത്. പ്രതി ഒരു സബ് ഇന്‍സ്പെക്ടറും. അവതരണം: രാജേഷ് കാരയ്ക്കാണ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം....more14minPlay
July 03, 2023കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോക്ടര്‍ ഓമനയുടെ കഥ | Doctor who chopped lover into piecesമലേഷ്യയില്‍ നിന്നെത്തിയ ഡോക്ടര്‍ കാമുകനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ഡോക്ടര്‍ ഓമനുടെ വീട് നിര്‍മ്മാണത്തിനിടെയാണ് ആര്‍ക്കിടെക്ട് കൂടിയായ കാമുകനുമായി പ്രണയത്തിലാകുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയ ഓമന ഒളിവില്‍ പോയി. അവരെ പിന്നീട് ആരും കണ്ടിട്ടില്ല. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Doctor who chopped lover into pieces...more12minPlay
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.