കൂടുമ്പോള്‍ ഇമ്പമില്ലാതെ പോകുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. കാര്യം നിസ്സാരമായിരിക്കാം. പക്ഷേ, ഗുരുതരമായ പ്രശ്നങ്ങളിലേക്ക് അത് നയിക്കപ്പെടുന്നു. ഒരിക്കല്‍ സൈക്കോളജിസ്റ്റായ സുഹൃത്ത് ഒരനുഭവം പങ്കുവയ്ക്കാനിടയായി. അദ്ദേഹത്തെ കാണാന്‍ ഒരു സ്ത്രീ വന്നു. ആ സ്ത്രീ വീട്ടമ്മയാണ്, രാവിലെ മുതല്‍ അവര്‍ മനസ്സില്‍ സൊരുക്കൂട്ടി വയ്ക്കുന്ന വിഷയം, ജോലികഴിഞ്ഞു വൈകി വീട്ടിലെത്തുന്ന ഭര്‍ത്താവിനോട് ഒരാനക്കാര്യമായി പറയുമ്പോള്‍, ഒരു ഉറുമ്പിന്റെ വിലപോലും കൊടുക്കാതെ നിസ്സാരമായിട്ട് അതിനെ തട്ടിക്കളയുന്ന അദ്ദേഹത്തിന്റെ പതിവ് സ്വഭാവമാണ് അവരുടെ പ്രശ്നം. പിന്നീട് അത് പിണക്കമാകും, വഴക്കാവും. അതിന്റെ പേരില്‍ രാത്രിയില്‍ ഉറക്കം വരാതെ കിടക്കുന്ന സമയത്തു അടുത്ത് കിടക്കുന്ന ഭര്‍ത്താവ് സുഖമായി കൂര്‍ക്കം വലിച്ചു ഉറങ്ങുന്നുണ്ടാകും. അവരനുഭവിക്കുന്ന ഈ മാനസിക വിഷമം പറയാനാണ് സുഹൃത്തായ സൈക്കോളജിസ്റ്റിനെ സമീപിച്ചത്. എന്തോ ഒന്ന് ഇവര്‍ക്കിടയില്‍ മിസ് ചെയ്യുന്നുണ്ടെന്നുള്ളത് ഉറപ്പ്.
Read online : https://mal.kairos.global/?p=14799
KAIROS MALAYALAM MAGAZINE
Facebookhttps://www.facebook.com/ReadKairos
Twitterhttp://twitter.com/kairosmalayalam
Instagramhttps://www.instagram.com/kairosmalayalam/
Linkedinhttps://www.linkedin.com/in/kairosmedia
Anchorhttps://anchor.fm/kairos-audio-magazine
Apple Podcastshttps://podcasts.apple.com/us/podcast/kairos-malayalam-audio-magazine/id1503130466
Google Podcastshttps://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zZmJkNDFmOC9wb2RjYXN0L3Jzcw
Spotifyhttps://open.spotify.com/show/3aE0RmGi2f3LkxbF0nHphJ
YouTubehttps://www.youtube.com/kairosmedia
For more details :+91 6238 279 115(Whaszpp)
Wesite: jykairosmedia.org