അപ്പന്റെ ചങ്കിലെ ചൂടുപറ്റി കിടക്കാനായിരുന്നു എന്നും ഇഷ്ടം. എന്തോ, പിച്ചവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സുഖമുള്ള ആ കിടപ്പിന്റെ ദൈര്‍ഘ്യം കുറഞ്ഞു. പിന്നീട്, കാലടികള്‍ക്ക് വേഗത വച്ചപ്പോള്‍ അമ്മയുടെ തോളിലേക്കാണ് അധികവും ചേക്കേറിയത്. വളര്‍ന്നപ്പോള്‍ അനുസരണക്കേടും അറിയാതെ വളര്‍ന്നു. അപ്പന്റെ റോള്‍ മാറിവരുന്നത് അറിഞ്ഞു …