
Sign up to save your podcasts
Or


"ഞങ്ങളെയൊക്കെ വിഡ്ഢികളാക്കി അവനും അവന്റെ സഹായിയും അങ്ങനെയിപ്പോ പ്രഭുക്കന്മാരായി സുഖിച്ച് വാഴേണ്ട....!"
പുറത്തേക്ക് നടക്കുമ്പോൾ താമ പല്ല് ഞെരിച്ചു കൊണ്ട് ക്രൂരഭാവത്തിൽ ആത്മഗതം ചെയ്തു.
See omnystudio.com/listener for privacy information.
കൊല്ലത്തു നിന്നും എല്ലാവരോടും യാത്രപറഞ്ഞ് ഇന്നുച്ചയോടെയാണ് കടവന്ത്രയിലുള്ള ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ നിന്നും ഇറങ്ങിയപ്പോൾ വേലണ്ണൻ വല്ലാതെ ഇമോഷണലായി. ഞാനതു പ്രതീക്ഷിച്ചതാണ്. പക്ഷേ, അത്രത്തോളം കരുതിയിരുന്നില്ല. യാത്ര പറയുമ്പോൾ അണ്ണൻ എന്നെയും സെലിനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. ആ മനുഷ്യനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വീണുപോയെന്നു തോന്നിയപ്പോൾ പലപ്പോഴും പിടിച്ചുകയറ്റിയത് അണ്ണനാണ്.
See omnystudio.com/listener for privacy information.
ഒരാഴ്ചയായി ഒന്നും ചെയ്യാതെ ഒരേ ഇരിപ്പിരുന്ന് മടുപ്പായി. അമ്മയുടെയും സെലിന്റെയും അമിത പരിചരണം പലപ്പോഴും അസഹനീയമാണ്. പക്ഷേ, അവരോടും പറയാൻ കഴിയില്ല. പറഞ്ഞിട്ടും കാര്യമില്ല. സ്നേഹവും ഭയവുമാണ് അവരെയതൊക്കെ ചെയ്യിപ്പിക്കുന്നത്. ആകെയുള്ള ആശ്വാസം അശ്വന്താണ്. അച്ഛനും അവനും പറഞ്ഞ് എന്തായിരുന്നു എനിക്ക് സംഭവിച്ചെന്നത് പതിയെ മനസിലായി.
See omnystudio.com/listener for privacy information.
ഇതൊരാശുപത്രിയാണ്! കണ്ണ് തുറന്നപ്പോൾ ആദ്യം കാണുന്നത് കയ്യിലെ ഡ്രിപ്പാണ്. ചുറ്റുംനോക്കി, തൊട്ടരികിലെ ബെഡിൽ സെലിനും അമ്മയുമുണ്ട്. നാട്ടിലാണോ? എന്താണ് എനിക്ക് പറ്റിയത്? ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല.
See omnystudio.com/listener for privacy information.
സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലിയേക്കും. വാതിൽ വലിച്ചടച്ച് മുറിക്കുള്ളിൽ കയറി.
See omnystudio.com/listener for privacy information.
ടേബിൾ ലാമ്പ് ഓഫ് ചെയ്ത്, സെലിനെ കെട്ടിപ്പിടിച്ചു കിടന്നു. അവളെയിങ്ങനെ പിന്നിലൂടെ കെട്ടിപ്പിടിച്ചുള്ള കിടപ്പിന് വല്ലാത്തൊരു സുഖമുണ്ട്. എല്ലാ ഭാരങ്ങളുമിറക്കി വെക്കാവുന്നൊരു ചുമടുതാങ്ങി പോലെ…
See omnystudio.com/listener for privacy information.
അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും നവംബറിന്റെ നേർത്ത തണുപ്പുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. കാറിന്റെ ഇരമ്പിച്ച വന്യമായൊരു ശ്വസമെടുപ്പ് പോലെയുണ്ട്. എട്ടേമുക്കാലോടെ മരണവീടിന് സമീപത്തേക്ക് എത്തി. കാറ് ഒതുക്കിയിട്ട്, ഇടുങ്ങിയ മറ്റൊരു വഴിയിലേക്ക് നടന്നു.
See omnystudio.com/listener for privacy information.
ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാണ് വന്നത്. കഴിഞ്ഞ തവണ നൗഷാദിക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇറങ്ങുന്നതിനു മുൻപ് ഇക്കയെ ഫോണിൽ വിളിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് ഇവിടേക്ക് വന്നത്.
See omnystudio.com/listener for privacy information.
എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന്റേതു മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ അതിനും മുകളിലാണ് പ്രൊഡ്യൂസറുടെ സ്ഥാനം.
See omnystudio.com/listener for privacy information.
കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ ശ്രദ്ധ പാഞ്ഞത്.
See omnystudio.com/listener for privacy information.
From the publisher's feed