Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഇവിടെ കേൾക്കാം.... വായിക്കാൻ മറന്ന, വായിക്കാനായി മാറ്റിവെച്ച, വായിക്കാൻ അങ്ങേയറ്റം ആഗ്രഹിച്ച നോവലുകളുടെ സംഗ്രഹീത രൂപം... more
FAQs about Novel Sahithyamaala | നോവൽ സാഹിത്യമാല:How many episodes does Novel Sahithyamaala | നോവൽ സാഹിത്യമാല have?The podcast currently has 31 episodes available.
June 17, 2023നിരീശ്വരൻ - വി ജെ ജയിംസ്ലോകത്തിന്റെ ഉത്പത്തിക്കു കാരണവും സകല ജീവജാലങ്ങളെയും നേർവഴി നടത്തുന്നവനുമെന്ന് കരുതപ്പെടുന്ന ദൈവസങ്കല്പത്തിന് ചുറ്റും നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം ; നിരീശ്വരൻ!ORDER NOW- നിരീശ്വരൻ...more10minPlay
June 07, 2023ആരാച്ചാർഭാരതത്തിന്റെയും മുഴുവൻ ലോകത്തിന്റെയും ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമായി ഉയർത്തപ്പെടുന്ന ചേതന എന്ന 22 കാരിയുടെ കഥ പറയുന്ന നോവൽ. ഇത് തൂക്കുകയറിന്റെ ശക്തിയുള്ള സ്ത്രീത്വത്തിന്റെ കഥ..ആരാച്ചാർ!...more22minPlay
May 22, 2023മഞ്ഞവെയിൽ മരണങ്ങൾആഖ്യാനത്തിന്റെ വിസ്തൃത ഭൂപടത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്ന, ഫിക്ഷനെ അതിന്റെ പാരമ്യതയിൽ എത്തിച്ച ബെന്യാമിന്റെ നോവലാണ് 'മഞ്ഞവെയിൽ മരണങ്ങൾ'. ഈ നോവലിലൂടെ, അന്ത്രപ്പേർ കുടുംബത്തിന്റെ രഹസ്യനിലവറകളിലൂടെ, മറിയം സേവയിലൂടെ, ദുരൂഹമരണങ്ങളിലൂടെ ഒരു യാത്ര.......more12minPlay
May 16, 2023മനുഷ്യന് ഒരു ആമുഖംഇത് അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി വ്യര്ത്ഥജീവിതത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ക്കായുള്ള ഒരാമുഖം. തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന് എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന് ഈ നോവലില്‍ പറയുന്നത്. കേള്‍ക്കാം; പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന കുറേയേറെ മനുഷ്യരുടെ കഥ- മനുഷ്യന് ഒരു ആമുഖം...more12minPlay
May 02, 2023ധർമ്മരാജ, സി വി യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക.മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചു വന്ന തിരുവിതാംകൂറിനുമേൽ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴൽ വീഴ്ത്തി. മൈസൂർ സുൽത്താനായ ഹൈദരാലിഖാൻ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാരാദികൾ അകത്തും വിധ്വംസനങ്ങൾക്ക് കോപ്പു കൂട്ടി. കേൾക്കാം അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ ഉയർത്തിയ ക്ഷോഭങ്ങളെക്കുറിച്ചും വിനകളെക്കുറിച്ചുമൊക്കെ......more41minPlay
April 26, 2023പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച് കേൾക്കാം...!തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയ ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും വാൾകൊണ്ട് മറുപടി പറഞ്ഞ യോദ്ധാവാണ്, വീരകേരളവർമ്മ പഴശ്ശിരാജ. കേൾക്കാം, പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച്.. സർദാർ കെ എം പണിക്കരുടെ 'കേരളസിംഹം'...more17minPlay
April 18, 2023ചേരമാൻ പെരുമാൾ കപ്പന കൃഷ്ണമേനോൻമൂന്ന് വ്യാഴവട്ടക്കാലം കേരളം ഭരിച്ച് ഒടുവിൽ മക്കയ്ക്ക് പോയ ചേരമാൻ പെരുമാളുടെ ചരിത്രം.കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടിനെ മുൻനിർത്തി കപ്പന കൃഷ്ണമേനോൻ രചിച്ച ചേരമാൻ പെരുമാൾ...more35minPlay
April 12, 2023തീക്കടൽ കടഞ്ഞ് തിരുമധുരം | നോവൽ സാഹിത്യമാല | DC Books Podcastഎഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം, സി. രാധാകൃഷ്ണൻ എഴുതിയ 'തീക്കടൽ കടഞ്ഞ് തിരുമധുരം' കേള്‍ക്കാം ഡി സി ബുക്സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ....more8minPlay
April 06, 2023'സ്വാതിതിരുനാള്‍' വൈക്കം ചന്ദ്രശേഖരന് നായര്‍ എഴുതിയ നോവല്സ്വാതിതിരുനാള് എന്ന രാജാവിന്റെയും കലാകാരന്റെയും സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്കരിക്കുന്ന വൈക്കം ചന്ദ്രശേഖരന് നായര്‍ എഴുതിയ നോവല്‍, 'സ്വാതിതിരുനാള്‍' കേള്‍ക്കാം ഡി സി ബുക്സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ....more20minPlay
March 27, 2023മാർത്താണ്ഡവർമ്മ | Novel Sahithyamaala | നോവൽ സാഹിത്യമാല | DC Books Podcastതിരുവിതാംകൂറിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഇതിഹാസതുല്യമായ ജീവിതത്തെയും അടയാളപ്പെടുത്തുന്ന, സി വി രാമൻപിള്ള രചിച്ച 'മാർത്താണ്ഡവർമ്മ'യുടെ സംഗ്രഹീത രൂപം....more28minPlay
FAQs about Novel Sahithyamaala | നോവൽ സാഹിത്യമാല:How many episodes does Novel Sahithyamaala | നോവൽ സാഹിത്യമാല have?The podcast currently has 31 episodes available.