ചില സമാഗമങ്ങള്‍ കാലത്തെയും ബോധത്തെയും മാറ്റിമറിക്കും: നരേന്ദ്രനാഥ ദത്ത, ശ്രീരാമകൃഷ്ണ പരമഹംസരെക്കണ്ടപ്പോള്‍ വിവേകാനന്ദന്‍ പിറന്നു. ജയചന്ദ്രപ്പണിക്കര്‍ നടരാജഗുരുവിനെക്കണ്ടപ്പോള്‍ നിത്യചൈതന്യ യതി ജനിച്ചു. പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ തപോലനസ്വാമികളെക്കണ്ടപ്പോള്‍ ചിന്മയാനന്ദനുണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റൊരു മഹാസമാഗമമാണ് മഹാത്മഗാന്ധിയും ശ്രീനാരായണഗുരുവും തമ്മില്‍ കണ്ടപ്പോള്‍ സംഭവിച്ചത്. അപ്പോള്‍ കാലവും ബോധവും മറ്റൊന്നായി. മലയാളിയുടെ സാമൂഹികജീവിതവും കാഴ്ചപ്പാടും മാറാന്‍ തുടങ്ങി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ആ കൂടിക്കാഴ്ചയ്ക്ക് 2025 മാര്‍ച്ച് 12 നാ ശതാബ്ദിയാവുന്നു. മാതൃഭൂമി ന്യൂസ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മധു തയ്യാറാക്കി അവതരിപ്പിച്ച പ്രത്യേക ലേഖനം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
The 100th Anniversary of the Meeting Between Mahatma Gandhi and Sree Narayana Guru