മാനസികാരോഗ്യം ഒരാളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. വ്യക്തികളുടെ ക്ഷേമത്തിനും ഫലപ്രദമായ പ്രവര്‍ത്തനത്തിനുമുള്ള അടിത്തറയാണിത്. മാനസിക ക്ഷേമം, മാനസിക വൈകല്യങ്ങള്‍ തടയല്‍, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം മാനസികാരോഗ്യ ചികിത്സയുടെ പരിധിയില്‍ വരുന്നു. സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ലിംഗ, പ്രായ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുള്ളവരില്‍ ഇന്ന് മാനസിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. തയ്യാറാക്കിയത് അഞ്ജന ശശി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍