Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about ആരും പറയാത്ത കഥകള്‍:How many episodes does ആരും പറയാത്ത കഥകള്‍ have?The podcast currently has 27 episodes available.
November 29, 2021വിരല്‍ ഞൊടിക്കാനോ കണ്ണുചിമ്മാനോ കൂടുതല്‍ നേരം | How fast is a finger snap?ഒരുതവണ കണ്ണുചിമ്മിത്തുറക്കുന്നതിനെക്കാള്‍ വേഗമുണ്ട് ഒരുവട്ടം കൈ ഞൊടിക്കുന്നതിന്!എത്രയെന്നോ 20 മടങ്ങ്. മനുഷ്യശരീരത്തിന് സാധ്യമായ പരിക്രമണചലനങ്ങളില്‍ ഏറ്റവും വേഗം വിരല്‍ ഞൊടിക്കലിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ, മേഘ ആന്‍ ജോസഫ് . എഡിറ്റ് ദിലീപ് ടി.ജി...more2minPlay
November 27, 2021കല്ല്യാണമോ? വേണ്ടെന്ന് ചൈനക്കാര്‍ | China Marriage Rate Declineചൈനയില്‍ വിവാഹങ്ങള്‍ കുറഞ്ഞുവരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനു പിന്നാലെയാണ് ഈ വാര്‍ത്ത. വിവാഹിതരാകുന്നവരുടെ എണ്ണം കുറയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക് 2021-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനക്കാര്‍ക്ക് കല്യാണം കഴിക്കാന്‍ എന്താണിത്ര മടി....more3minPlay
October 25, 2021മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും കരാറും | Mullaperiyar Dam Historyകൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിടുന്ന പദ്ധതിക്ക് അനുമതിനല്‍കില്ലെന്ന് അദ്ദേഹം ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷുകാരുടെ നിരന്തര പ്രേരണയും ഭീഷണിയും മൂലം അവസാനം മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ദിവാന് രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുമതി നല്കി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കും തോക്കിനും മുന്നില്‍ രാജാവിന് അടിയറവ് പറയേണ്ടിവന്നു എന്ന ചരിത്രസത്യത്തിന് സാക്ഷിയാണ് കരാറിന് അനുമതിനല്‍കിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'എന്നായിരുന്നു രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍. അവതരിപ്പിച്ചത് ഭാഗ്യശ്രീ. എഡിറ്റ് ദിലീപ് ടി.ജി...more13minPlay
October 24, 2021എന്താണ് ചക്രവാതച്ചുഴി? What is Cyclonic Circulationപേമാരിയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉറക്കം കെടുത്തുന്ന കാലമാണ്. കേട്ടു പരിചയമില്ലാത്ത പല വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നു. ചക്രവാതച്ചുഴിയാണ് അതില്‍ ഏറ്റവും പുതിയത്. ചക്രവാതം എന്നാല്‍ ചുഴലിക്കാറ്റാണ്. അപ്പോള്‍ ചക്രവാതച്ചുഴിയോ? യഥാര്‍ത്ഥത്തില്‍ എന്താണ് ചക്രവാതച്ചുഴി? തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ശരണ്‍കുമാര്‍ ബാരെ...more5minPlay
October 17, 2021ആരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും | Alluri Sitarama Raju and Komaram Bheemആരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമുംരണ്ട് കാലഘട്ടങ്ങളില്‍ ജീവിച്ച രണ്ടുപേര്‍. അനീതിക്കെതിരെ പോരാടിയ ധീരയോദ്ധാക്കള്‍. ഒരാളുടെ പോരാട്ടം ബ്രിട്ടീഷുകാരോടായിരുന്നെങ്കില് മറ്റേയാള്‍ അസിഫ് ജാഹി രാജവംശത്തിനെതിരെയായിരുന്നു. അവരാണ് അല്ലൂരി സീതാ രാമരാജുവും കൊമരം ഭീമും. എപ്പോഴെങ്കിലും ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍? അനീതിയുടെ തീപ്പന്തങ്ങളെ നീതിയുടെ നീരിനാല്‍ അണച്ചിരുന്നെങ്കില്‍? അതാണ് എസ്.എസ്. രാജമൗലി എന്ന ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകന് രുധിരം രണം രൗദ്രം എന്ന ചിത്രത്തില്‍ കാത്തുവച്ചിരിക്കുന്ന സസ്പെന്. തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ് ദാസ് എന്‍.ടി...more8minPlay
October 14, 2021ടാറ്റ കുടുംബത്തിലേക്ക് എയര്‍ ഇന്ത്യ തിരിച്ചുവരുമ്പോള്‍ | Air India came back to the Tatas89 വര്‍ഷത്തെ ചരിത്രമുണ്ട് എയര്‍ ഇന്ത്യയ്ക്ക്. ജെ.ആര്.ഡി ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ സണ്‍സ് കമ്പനി 1932ലാണ് വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്. രാജ്യത്ത് ആദ്യമായി കാറോടിച്ച വനിതയായ അമ്മ സൂസന് ബ്രിയറിന്റെ നിശ്ചയദാര്‍ഢ്യവും പിതാവ് രത്തന്‍ജി ദാദാബോയ് ടാറ്റയുടെ കൗശലവും മാത്രം മതിയായിരുന്നു ജെ.ആര്.ഡി ടാറ്റയ്ക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര ചാര്‍ത്താന്‍. ജെ.ആര്.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ കുടുംബത്തിലേക്ക് തന്നെ തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ഓര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത് : രൂപശ്രീ...more13minPlay
October 13, 2021കൊറിയയെ ചൊടിപ്പിച്ച ജാപ്പനീസ് കറി | Japan’s island-shaped curryജപ്പാനിലെ ഒകിനോഷിമയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ കറിയാണിത്. ഈ സീഫുഡ് കറി കണ്ട് ഉത്തര-ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്ക് കലിതുള്ളി. പിന്നാലെ ജപ്പാനും ഇരു കൊറിയകളും തമ്മിലായി കലഹം. കറിയുടെ രുചിയൊന്നുമല്ല അടിയുടെ കാരണം. അതിന്റെ രൂപമാണ്. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി...more3minPlay
October 02, 2021ഗാന്ധിയെ ഓര്‍ക്കാം, അറിയാം | Gandhi Jayanti 2021: Important Facts About Mahatma Gandhiഇന്ത്യടെ തപാല്‍ സ്റ്റാമ്പില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട വ്യക്തി മഹാത്മാഗാന്ധിയാണ്.1948 ലാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങുന്നത്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെപ്പറ്റി ഇതാ ചില അറിവുകള്‍. അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി...more4minPlay
October 02, 2021വചനവും മാംസവും ആയ ഗാന്ധിജി | Gandhi Jayanti 2021ഹിന്ദു മതത്തിന്റെ സവിശേഷമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഗാന്ധിജി വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടിയത്. ഭഗവദ് ഗീതയും രാമരാജ്യ സങ്കല്പവും ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിജിയെ എങ്ങിനെയാണ് നേരിടേണ്ടതെന്നറിയാതെ മതമൗലികവാദികള്‍ വിഷമിച്ചു. ഗാന്ധിജിയെ ഈ ലോകത്തു നിന്നും ഇല്ലാതാക്കുക മാത്രമാണ് പ്രശ്നപരിഹാരമെന്ന തീരുമാനത്തിലേക്ക് താന്‍ എത്തുകയായിരുന്നുവെന്ന് ഗാന്ധി വധത്തിനു ശേഷമുള്ള വിചാരണയില്‍ നാഥുറാം ഗോഡ്സെ പറയുന്നുണ്ട്.. അവതരിപ്പിച്ചത് രമ്യ ഹരികുമാര്‍ , എഡിറ്റ് ദിലീപ് ടി.ജി...more6minPlay
October 02, 2021നശീകരണശക്തി ആരുടേയും കുത്തകയല്ല; ഗാന്ധിജി ഹിറ്റ്ലര്‍ക്ക് അയച്ച കത്ത് | Gandhi's Letters to Hitlerപ്രിയപ്പെട്ട സുഹൃത്തേ,താങ്കളെ ഞാന്‍ സുഹൃത്തേ എന്ന് അഭിസംബോധനം ചെയ്യുന്നത് കേവലം ഉപചാരത്തിനുവേണ്ടിയല്ല. എനിക്ക് ശത്രുക്കളേയില്ല. വംശത്തിന്റെയോ വര്‍ണത്തിന്റെയോ വിശ്വാസത്തിന്റെയോ വ്യത്യാസം പരിഗണിക്കാതെ മനുഷ്യവംശത്തിന്റെ മുഴുവന്‍ സൗഹാര്‍ദം നേടുകയാണ് കഴിഞ്ഞ 36 കൊല്ലത്തെ എന്റെ ജീവിതദൗത്യം... 1940 ഡിസംബര്‍ 24ന് ഗാന്ധിജി ഹിറ്റലര്‍ക്ക് എഴുതിയ കത്ത്.. അവതരിപ്പിച്ചത് റെജി പി ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി...more7minPlay
FAQs about ആരും പറയാത്ത കഥകള്‍:How many episodes does ആരും പറയാത്ത കഥകള്‍ have?The podcast currently has 27 episodes available.