ഉപ്പില്ലാതെ ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകുന്നില്ല. ഉപ്പിനെപ്പറ്റി എന്താണിത്ര പറയാന്‍ എന്ന് ഒരുപക്ഷേ നമുക്ക് തോന്നാം. ഒന്നാലോചിക്കുമ്പോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, നമ്മുടെയൊക്കെ വീടുകളിലെ അടുക്കളയിലേക്കുള്ള ഒരു വസ്തു. അതുമാത്രമല്ല ഉപ്പ്, അതിനപ്പുറം ഉപ്പിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. വളരെ പ്രൗഢമായ ഒരു ചരിത്രമുണ്ട്. ഉപ്പിന്റെ ചുവട് പിടിച്ച് വിപ്ലവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഉപ്പിന്റെ ആ വിശേഷങ്ങളുമായി മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. history of salt