ഒരു ദിവസം, ഒരു യാത്രക്കാരൻ തന്റെ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് നടക്കുകയായിരുന്നു. പട്ടണത്തിൽ എത്തിച്ചേരുവാൻ അയാൾക്ക് വളരെ ദൂരം നടക്കേണ്ടതുണ്ടായിരുന്നു. മൊത്തം അകലത്തിന്റെ പകുതിയും അയാൾ അപ്പോൾത്തന്നെ തരണം ചെയ്ത് കഴിഞ്ഞിരുന്നു. പക്ഷേ, യാത്ര ചെയ്യുവാൻ കഴിയാത്തവ ണ്ണം അയാൾ വളരെയധികം വൈകിപ്പോയി. സന്ധ്യ കഴിഞ്ഞു, എങ്ങും ഇരുൾ പരക്കാൻ തുടങ്ങി. രാത്രി തങ്ങുവാൻ ഒരു അഭയസ്ഥാനത്തിനുവേണ്ടി അയാൾ പരതി. പക്ഷെ, രാത്രിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും അയാളെ രക്ഷിക്കുവാൻ അടുത്തൊരിടത്തും സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അവസാനം നിന്നിരുന്നിടത്തു നിന്നും ഒരല്പം അകലെയായി ഒരു വീട് കാണുകയും, ആ വീടിനെ ലക്ഷ്യമാക്കി അങ്ങോട്ട് നടക്കുകയും ചെയ്തു. വിശപ്പ് അയാളുടെ ഉള്ളിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.