നിരീശ്വരവാദികളുടെ ഗോഡ് ഓഫ് ദി ഗാപ്സ് എന്ന ഒരു ചർച്ചയിൽ ദൈവത്തിൽ വിശ്വസിക്കുന്നവരെ ഡിങ്കോയിസ്റ്റുകൾ എന്നാണ് വിളിച്ചത്. അതിനെക്കുറിച്ചുള്ള ചിന്തകൾ ഒരു സംശയം ഉണ്ടാക്കി, വിടവുകളിൽ വിളങ്ങുന്നതു ദൈവമാണോ അതോ നിരീശ്വരവാദമാണോ? എന്റെ ചില സംശയങ്ങളും കാഴ്ചപ്പാടുകളും എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വേണ്ടി പങ്കു വയ്ക്കുന്നു. ഇതൊക്കെ എന്തിനാണ് അന്വേഷിക്കുന്നത്, ദൈവ വിശ്വാസവും നിരീശ്വരവാദവും തമ്മിൽ ഇന്നത്തെക്കാലത്തു എന്ത് വ്യത്യാസം എന്ന് ആർക്കെങ്കിലും ഒരു സംശയം ഉണ്ടായാൽ, Survival of the fittest എന്ന വന്യ നിയമവും നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന സുവർണ നിയമവും തമ്മിൽ എത്ര വ്യത്യാസമുണ്ടോ അത്രയും വ്യത്യാസം എന്നാണ് എന്റെ പരിമിതിയുള്ള ഉത്തരം.
Credits: Edwin Livingston