10291മദ്രസ്സകൾ, പന്ത്രണ്ട് ലക്ഷം കുട്ടികൾ, ഒരുലക്ഷം മുഅല്ലിംകൾ ഉൾക്കൊള്ളുന്ന ഈ സംവിധാനം വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. കോവിഡ് -19പശ്ചാത്തലത്തിൽ മദ്രസകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ നാം ഓൺലൈൻ പഠനത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ അദ്ധ്യായന വർഷം നാം നടത്തിയ ഓൺലൈൻ ക്ലാസ് പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഈ വർഷം കൂടുതൽ മികവോടെ, കാര്യക്ഷമതയോടെ ഓൺലൈൻ മദ്രസ്സ ക്ലാസ് സംവിധാനിച്ച വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.