കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്. കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിന്റെ കഥയാണ് ഇത്തവണ സര്‍വ്വീസ് സ്റ്റോറിയില്‍.ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാര്‍കോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷന്‍ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകള്‍ അവരെ പരിശീലിപ്പിക്കുന്ന രീതികള്‍, കേസിന് തുമ്പുണ്ടാക്കിയ കഥകള്‍ കോട്ടയം ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ്ജ് കെ.വി പ്രേംജി പങ്കുവയ്ക്കുന്നു. ഹോസ്റ്റ് നിലീന അത്തോളി.സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍