രാജ്യാതിര്‍ത്തികള്‍ പോലുള്ള വേര്തിരുവുകള് ഭൂമിയിലേ ഉള്ളൂ, ഭൂമിക്ക് വെളിയില്‍ അതെത്ര അര്‍ഥരഹിതമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംരംഭമാണ്, ലോകത്തെ അഞ്ച് സ്പേസ് ഏജന്‍സികള്‍ ചേര്‍ന്ന് നിര്‍മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം. ലോകത്തെ ഏക മൈക്രോഗ്രാവിറ്റി ലാബാണത്. ഭൂമിയില്‍ വെച്ച് നടത്താന്‍ പറ്റാത്ത ശാസ്ത്രപരീക്ഷണങ്ങളുടെ വലിയൊരു പരമ്പര തന്നെ അരങ്ങേറിയിട്ടുള്ള ആ താവളം, ഭ്രമണപഥത്തില്‍ നിന്ന് നീക്കം ചെയ്ത് പൊളിച്ചുമാറ്റി ഒഴിവാക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നു. സ്പേസ് എക്സിന് ഇത് നടപ്പാക്കാന്‍ നാസ അടുത്തയിടെ കരാര്‍ നല്കി. ഭൂമിക്ക് വെളിയില്‍ 22 വര്‍ഷം തുര്‍ച്ചയായി മനുഷ്യസാന്നിധ്യമുറപ്പാക്കിയ ആ നിലയം എങ്ങനെയാണ് ഒഴിവാക്കുക, സ്കൈലാബ് പോലെ അത് ഭൂമിക്ക് ഭീഷണിയാകുമോ? മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്