ഹൃദയഭേദകമായ ഒരു കുറിപ്പായിരുന്നു അത്.
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ
പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ
ജോക്കുട്ടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ്.
എഴുതിയത് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായ
എസ് സുധീപ്.
ഞങ്ങളുടെ തൊടുപുഴയിലുണ്ട് ഭിന്നശേഷിക്കാരനായ മകൻ്റെ
ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി
എന്നു പറഞ്ഞ ഒരച്ഛൻ.
ആ മകനായി മാറ്റിവച്ച സ്വത്തിൽ നിന്ന് എൺപത്തിനാലു ലക്ഷം രൂപ
കനിവ് എന്ന ചാരിറ്റബിൾ ട്രസ്റ്റിനായി നീക്കിവച്ച അച്ഛൻ.
നിർദ്ധനരായ എഴുനൂറോളം കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകാനായി ആ വസ്തുവിലെ മരങ്ങൾ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛൻ.
ഇന്നലെ ആ അച്ഛൻ്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു.
സ്പെഷ്യൽ ന്യൂസ്
ജോക്കുട്ടന്റെ അച്ഛനും ഒറ്റയടിപ്പാതകളിലെ ജഡ്ജിയും
See omnystudio.com/listener for privacy information.