Sports Room - One Room Every Sport | Malayalam Podcast

Sports Room - One Room Every Sport | Malayalam Podcast

By MathrubhumiSports
Download on the App Store

Sports Room - One Room Every Sport | Malayalam Podcast episodes

  • കരയുമ്പോഴും കളിക്കുമ്പോഴും മെസ്സിക്കൊപ്പമുള്ള പാട്ട് | Sports Room | Podcast
    ലയണൽ മെസ്സിയുടെ വികാരനിർഭരമായ വിടവാങ്ങലിനൊപ്പം ലോകത്തിന്റെ ഹൃദയം തൊട്ട അർജന്റീനയുടെ പ്രിയപ്പെട്ട ഗാനം! ഡീഗോ മറഡോണ മുതൽ മെസ്സി വരെ, തോൽവികളിൽ നിന്ന് ലോകകപ്പ് വിജയത്തിലേക്ക് — സൊലേദാദ് പാസ്റ്റോറുട്ടിയുടെ സംഗീതം എങ്ങനെയാണ് അർജന്റീനയുടെ ഫുട്ബോൾ വികാരങ്ങളുടെ ഭാഗമായി മാറിയത്? Sports Room Podcast-ൽ ഒരു പാട്ടിന്റെയും ഒരു ടീമിന്റെയും അതിജീവനകഥ.
    Host : B K Rajesh
    Mixing : Pranav P S
    Production : RJ Achoo

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    7 min
  • Dear Messy , we will miss you.. | Sports Room | Podcast
    ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയൊ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ ഒടുക്കം ആ ഫൈനൽ വിസിൽ മുഴങ്ങി. 90 മിനിറ്റല്ല, ഒരു യു​ഗം അവസാനിച്ചുവെന്ന ഓർമപ്പെടുത്തൽ. മെസ്സി വികാരനിർഭരനായി. നീലയും വെള്ളയും നിറത്തിലുള്ള ഈ കുപ്പായത്തിൽ ഇനിയില്ലെന്ന യാഥാർഥ്യത്തിൽ ആ പത്താം നമ്പറുകാരൻ ഇടറി. ആരാധകരുടെ കണ്ണുനിറഞ്ഞു. അവസാനമത്സരത്തിലും ആനന്ദിപ്പിച്ച് മനസ്ല് നിറച്ചാണ് മടക്കം. ഒരു ​ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചാണ് ഇതി​ഹാസത്തിന്റെ മടക്കം. അർജന്റീനയ്ക്കായി ഇനി മെസ്സി ബൂട്ടണിയില്ല.

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    4 min
  • മഞ്ഞപ്പടയും തിരിച്ചെത്തുന്നു ! ഒരുങ്ങുന്നത് വൻ പദ്ധതികൾ | Sports Room | Podcast
    മഞ്ഞപ്പട വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തുമോ?
    കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റം. യു.എ.ഇ ആസ്ഥാനമായ Al Fursan Sports Investment Group ക്ലബിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിലെത്തി. പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും പുതിയ മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്.ആരാണ് അൽ ഫുർസാൻ ഗ്രൂപ്പ്? ബ്ലാസ്റ്റേഴ്സിന്റെ പുതിയ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്? ആരാധകർ കാത്തിരുന്ന മഞ്ഞപ്പടയുടെ തിരിച്ചുവരവിന് പിന്നിലെ പുതിയ അധ്യായം എന്താണ്?കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങൾ അറിയാം.



    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    13 min
  • ചൈനയെ വിറപ്പിച്ച ഇന്ത്യന്‍ ജെന്‍സി | Sports Room- One Room Every Sport | Podcast
    ലോകചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ ഷി യുഖിയെ ഒന്നാം റൗണ്ടില്‍ തന്നെ കെട്ടുകെട്ടിച്ചയാളാണ് ഇന്ത്യയുടെ ഇരുപത്തിയൊന്നുകാരന്‍ ആയുഷ് ഷെട്ടി. ലോകചാമ്പ്യന്‍ മാത്രമല്ല, ലോക ഒന്നാം നമ്പറുകാരന്‍ കൂടിയാണ് ഷി യുഖി. മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ആയുഷിനെ തോല്‍പിച്ചയാളാണ്. എണ്ണാന്‍ പാടുപെടുന്നത്ര നേട്ടങ്ങളുണ്ട് കംപ്ലീറ്റ് ഷട്‌ലര്‍ എന്ന ഖ്യാതിയുള്ള യുഖിക്ക്.. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യുഖിയോടേറ്റ തോല്‍വിക്കുള്ള പ്രതികാരം ഈ ചരിത്രവിജയത്തിന് മധുരമുള്ള മേമ്പൊടിയുമായി. കിഡംബി ശ്രീകാന്തിനും എച്ച്.എസ്. പ്രണോയ്ക്കുംശേഷം ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി എന്തെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും ആയുഷിന്റെ ഈ ജയത്തിലുണ്ട്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ആയുഷിനെ കൂടാതെ ലക്ഷ്യ സെന്‍, കിരണ്‍ ജോര്‍ജ്, പ്രിയാന്‍ഷു രജാവത്ത് എന്നിവരെല്ലാമുണ്ട്. സ്ട്രോങ്ങാണ് കോര്‍ട്ടിലെ നമ്മുടെ ജെന്‍സി. എല്ലാവരിലും ആയുഷിന്റെ ഒരൊറ്റ ജയം കൊളുത്തുന്ന ആത്മവിശ്വാസത്തിന്റെ നാളം ചെറുതല്ല. ചില ജയങ്ങള്‍ അങ്ങനെയാണ്. ഒന്ന് മതി. ഒരു മഹാവിപ്ലവത്തിന് തിരികൊളുത്താന്‍. ആയുഷ് ചെയ്തത് അതാണ്.

    അവതരണം : ബി കെ രാജേഷ് 
    നിർമ്മാണം ആർ ജെ അച്ചൂ 

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    7 min
  • റോഡ്രി ബാഴ്സ തിരഞ്ഞെടുത്തതിന് പിന്നിൽ.. ഇനി ഈ ടീമിനെ തൊടാനാകുമോ? | Sports Room- On Room Every Sport | Podcast
    ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ കളിയുടെ താളം നിയന്ത്രിച്ച ലോകചാമ്പ്യൻ. പെപ് ഗ്വാർഡിയോളയുടെ കളിക്കൂട്ടത്തിലെ ഏറ്റവും നിർണായക താരങ്ങളിലൊരാൾ. 2024-ലെ ബാലൺ ദ്യോർ ജേതാവ്. ഇപ്പോൾ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന്റെ നായകനും ടൂർണമെന്റിലെ മികച്ച താരവും. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ റോഡ്രി ഏഴ് വർഷത്തെ ഇംഗ്ലീഷ് ജീവിതത്തിന് വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പടിവാതിൽക്കലാണ്. റയലിനെ ഒഴിവാക്കി റോഡ്രി ബാഴ്സയിലേക്ക് വരുമ്പോൾ അടുത്ത സീസൺ ലാലി​ഗ എങ്ങനെയാകും ? ബാഴ്സയെ വെല്ലാൻ മറ്റ് ടീമുകൾക്കാകുമോ?

    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    5 min
  • ഗംഭീറിന് നിർണായകം ആരാകും മൂന്നാമൻ ? | Sports Room- One Room Every Sport | Podcast
    ബാറ്റിങ്ങിൽ ചിത്രം തെളിഞ്ഞോ ? ടെസ്റ്റിൽ ഇന്ത്യയ്ക്ക് സംഭവിക്കുന്നത് !
    ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പരിശീലകൻ ​ഗൗതം ​ഗംഭീറിനെ സംബന്ധിച്ച് നിർണായകമാണ് പരമ്പര. ബാറ്റിങ് ഓർഡർ ഇപ്പോഴും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. വൺ ഡൗൺ പൊസിഷനിൽ ആളെ കണ്ടെത്താനാകാതെ ഇന്ത്യ വിഷമിക്കുകയാണ്. സന്നാഹത്തിൽ തിളങ്ങിയ ദേവദത്ത് പടിക്കൽ മൂന്നാമനായി കളിക്കാനാണ് സാധ്യത. ലങ്കയ്ക്കെതിരേ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും? വൈറ്റ്ബോൾ ക്രിക്കറ്റിൽ തിളങ്ങുമ്പോഴും ടെസ്റ്റിൽ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ ?

    കേൾക്കാം സ്പോർട്സ് റൂമിൽ 


    കേൾക്കാം സ്പോർട്സ് റൂം - മലയാളം സ്പോർട്സ് പോഡ്കാസ്റ്റ്..
    മാതൃഭൂമി പോഡ്‌കാസ്റ്റിൽ !
    19 min

About Sports Room - One Room Every Sport | Malayalam Podcast

From the publisher's feed

SPORTS ROOM — One Room. Every Sport.

ഇനി സ്പോർട്സിലെ വിശേഷങ്ങൾ അറിയാൻ പല ഇടങ്ങളിലായി തിരയേണ്ട!ക്രിക്കറ്റും ഫുട്ബോളും മുതൽ താരങ്ങളും ടീമുകളും മത്സരങ്ങളും വിവാദങ്ങളും ചർച്ചകളും വരെ —…