
Sign up to save your podcasts
Or


അന്നൊരു അവധി ദിവസമായിരുന്നു. മിന്നുവും കൂട്ടുകാരും വീടിനടുത്തെ പറമ്പിൽ ഒത്തുകൂടി. ഇന്നെന്ത് കളിക്കും? എല്ലാവരും ആലോചിച്ചു.. അപ്പോഴാണ് അച്ഛൻ വാങ്ങിക്കൊടുത്ത പുതിയ പന്തുമായി അച്ചുവിന്റെ വരവ്... കഥ കേട്ടോളൂ
It was a holiday, and Minnu and her friends had gathered in the vacant lot near their homes play... Let's listen to the story.
Story & Narration: Athulya R Krishnan
Production - Nidhi Thomas
See omnystudio.com/listener for privacy information.
പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ നല്ല നൃത്തം ഇപ്പോൾ കാണിച്ചു കൊടുത്താലോ'. എന്നിട്ടോ? കഥ കേട്ടോളൂ...
Peeku, the peacock loves to spread his feathers and dance. But no one in the forest has time to watch his dance. Everyone are busy. One day, Peeku had gone to a riverbank to drink water. There, other animals had also come to drink water. Some were also resting for a while on the riverbank. Then Peeku thought, 'Everyone is here now, aren't they? Should I perform that good dance I learned?' What was then? Let's hear the story...
See omnystudio.com/listener for privacy information.
അമ്മയ്ക്കൊപ്പം പച്ചക്കറിക്കടയിൽ എത്തിയതായിരുന്നു ഉണ്ണിമായ. കടക്കാരൻ നൽകിയ ബാസ്ക്കറ്റ് വാങ്ങി അമ്മ ഓരോന്നായി തിരഞ്ഞെടുക്കാൻ തുടങ്ങി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ..എന്തെല്ലാം തരം പച്ചക്കറികളാണ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടക്കും വഴി ഉണ്ണി അമ്മയോട് ചോദിച്ചു... കഥ കേട്ടോളൂ
Unnimaya had tagged along with her mother to the vegetable shop. Taking a basket from the shopkeeper, Amma began picking out their groceries one by one. Glossy red tomatoes, tender lady’s fingers, plump purple brinjals—there was such a colorful variety, all arranged in neat, tempting piles... Let's listen to the story.
Story & Narration: Athulya R Krishnan
Production - Nidhi Thomas
See omnystudio.com/listener for privacy information.
ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുതപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ?
Pookki the cat and her mother were out for a walk along the bank of the small stream in the forest. Strolling in the gentle sunlight was a key part of their evening routine. Their walk was all about observing their surroundings, noticing and talking about everything. Just then, a tiny, light violet-colored flower flew over and landed on Pookki the cat's cheek. 'Huh? A flower with wings? How did this flower fly here?' Pookki was amazed.
See omnystudio.com/listener for privacy information.
അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് കുറച്ചു ഭക്ഷണം കൊടുത്തു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ?
There was a sage with extraordinary divine powers. He used all the special abilities he had attained to help others. One day, as the sage was sitting among the creepers in the courtyard, lost in thought, something fell on him. When he looked, he saw it was a baby mouse. The mouse had accidentally fallen on the sage while being chased by a cat. The sage quickly chased the cat away and saved the mouse. Then, he gave it some food. What happened next? Shall we see the story?
See omnystudio.com/listener for privacy information.
ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവിലയ്ക്ക് എടുക്കുമോ? പ്രതിപക്ഷത്തിന്റെ നിവേദനം സർക്കാരിലേക്കു കൈമാറാനോ എന്താണു സംഭവിക്കുന്നതെന്നു പ്രധാനമന്ത്രിയോടു ചോദിക്കാനോ രാഷ്ട്രപതി തയാറാകുമോ? എന്താണ് ചരിത്രം പറയുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
President Draupadi Murmu faces a critical test as the INDIA bloc petitions her over grave allegations of election subversion, despite her limited constitutional powers to intervene directly. 'India File' podcast by Malayala Manorama's Delhi Chief of Bureau Jomy Thomas examines whether she can exert moral pressure on the government, drawing parallels to her past actions and those of former presidents.
See omnystudio.com/listener for privacy information.
കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ
Kunjan, the little snake, lived in a hollow at the base of a fig tree in the Windy Woods. With his big, round eyes and shimmering scales, he was truly a beautiful little creature. He loved to slither and play among the fig tree's tangled roots, float in the stream's clear water, and play hide-and-seek with his friends, roaming carefree through the forest.. Let's listen to the story.
Narration, Story: Athulya R Krishnan
Production - Nidhi Thomas
See omnystudio.com/listener for privacy information.
വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു
... കഥ കേട്ടോളൂ
Deep within a vast forest, there was a beautiful little pond with water as clear as a mirror. In this pond lived a tiny fish named Thithimi. It was his entire world. From dawn till dusk, he would leap and dart through the water, playing hide-and-seek among the pond's rocks, living a life of pure joy... Let's listen to the story.
Narration: Athulya R Krishnan
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്നും ഈ പാലത്തിന്റെ അരികിൽ വന്ന് നിൽക്കും. എന്നിട്ടോ? കഥ കേട്ടോളൂ
This time, our star is a blue scooter named Suprru. Suprru has a special quality; he can't stay still in one place, and is always zooming around saying "zoom... zoom...". A while ago, a new suspension bridge was built between the big mountains in their region. This bridge was very narrow and swayed in the wind. Therefore, large vehicles would not go on it. Our Suprru scooter would always come and stand by this bridge. And then? Listen to the story.
See omnystudio.com/listener for privacy information.
കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ
On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the leaves dance and all the creatures of the forest forget their woes, filling them with joy. She was the forest's beloved songstress.... Let's listen to the story.
Credits:
Narration: Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
From the publisher's feed
Sunday Specials