Sunday Special

Sunday Special

By Manorama OnlineNewsEntertainment News
Download on the App Store

All Sunday Special episodes

  • ചിഞ്ചു മുയലിന്റെ അഹങ്കാരം! - Rabbit | Moral Story | Bedtime story

    ഒരു വലിയ കാട്ടിൽ ചിഞ്ചു എന്ന ഓമനത്തമുള്ള കുഞ്ഞുമുയൽ താമസിച്ചിരുന്നു. ചിഞ്ചു ആരുടെയും ഉപദേശം കേൾക്കില്ല! അച്ഛനും അമ്മയും പറയുന്നതും അനുസരിക്കില്ലായിരുന്നു. ഒരു ദിവസം രാവിലെ അമ്മമുയൽ ചിഞ്ചുവിനോട് പറഞ്ഞു. "സ്കൂളിൽ പോകുമ്പോൾ സൂക്ഷിച്ചു നടക്കണം. കാട്ടിലെ വലിയ വഴിയിലൂടെ ഒറ്റയ്ക്ക് പോകരുതേ." ... കഥ കേട്ടോളൂ

     
    Deep in a vast forest lived an adorable little bunny named Chinchu. But Chinchu had one big flaw—he never listened to anyone, not even his own mother and father! One morning, Mother Rabbit warned him: “Be careful on your way to school today, and whatever you do, don’t take the main forest path all by yourself.” ... Let's listen to the story.
     
    Story : Poonthottath Vinayakumar
    Narration: Athulya R Krishnan
    Production : Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • കുഞ്ഞിക്കാറും കാട്ടുപാതയിലെ കള്ളനും | Malayalam Story for Kids | MKid | Bedtime story | Car story

    ടിപ്പൻ എന്ന ടിപ്പർലോറിയും ചിങ്കു എന്ന ജെസിബിയും നിറഞ്ഞോടാറുള്ള ആ റോഡുകളെല്ലാം അന്ന് ശാന്തമായിരുന്നു. അപ്പോൾ വഴിയിൽ ഒരിടത്ത് നിർത്തി, കുഞ്ഞിക്കാർ ആലോചിച്ചു. ടിപ്പനെപ്പോലെ വലിയ ശരീരമോ, ചിങ്കുജെസിബിയെപ്പോലെ കരുത്തോ തനിക്കില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവന് വിഷമം വന്നു. 'ഞാൻ വെറുമൊരു കുഞ്ഞിക്കാർ മാത്രമല്ലേ, എനിക്കാരെ സഹായിക്കാൻ പറ്റും?' അവൻ എപ്പോഴും ഓർക്കും. എന്നിട്ടോ? കഥ കേട്ടോളൂ

    All those roads, which usually bustled with Tippan the tipper lorry and Chinku the JCB, were calm that day. Stopping somewhere on the road, the little car began to think. He became sad when he realized he didn't have a large body like Tippan or the strength of Chinku the JCB. "I'm just a little car, who can I possibly help?" he would always wonder. And then what? Listen to the story.

    See omnystudio.com/listener for privacy information.

    4 min
  • തമ്പുവും ചിഞ്ചുവും മാമ്പഴവും!!- MKid | Thambu | Moral Story | Bedtime story

    കാറ്റാടി കാട്ടിലെ വികൃതിയായ ആനക്കുട്ടിയായിരുന്നു തമ്പു. ചിഞ്ചു എന്ന കൊച്ചുമുയലായിരുന്നു അവന്റെ ഉറ്റ ചങ്ങാതി. രണ്ടുപേരും എപ്പോഴും ഒന്നിച്ചായിരുന്നു കളിയും നടത്തവുമെല്ലാം.
    ഒരു ദിവസം അവർ കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് നിറയെ മാങ്ങകളുമായി നിൽക്കുന്ന ഒരു വലിയ മാവ് കണ്ടത്... കഥ കേട്ടോളൂ
     
    Deep inside the breezy Kattadi Forest lived a playful little elephant calf named Thambu. His dearest friend in the whole world was Chinchu, a tiny, sprightly rabbit. From dawn to dusk, the two were practically inseparable—always playing, exploring, and wandering the woods side by side. ... Let's listen to the story.
     
    Story & Narration:  Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    2 min
  • ഉഡു എന്ന കുഞ്ഞു നക്ഷത്രം| Malayalam Story for Kids | MKid | Bedtime story | Little Star Udu Story

    നീലപ്പട്ടു വിരിച്ച ആകാശത്തിന്റെ ഒരറ്റത്ത്, മിന്നിത്തിളങ്ങുന്ന ഒരു കുഞ്ഞു നക്ഷത്രമുണ്ടായിരുന്നു. ഉഡു എന്നായിരുന്നു അവളുടെ പേര്. ആകാശത്തെ മറ്റു നക്ഷത്രങ്ങളെപ്പോലെ വലിയ വലുപ്പമോ തിളക്കമോ ഇല്ലായിരുന്നു ഉഡുവിന്. പക്ഷേ ഉഡുവിനു ഒരു പ്രത്യേകതയുണ്ടായിരുന്നു. എന്താണെന്നോ? മറ്റുള്ളവരുടെ സംസാരം കേൾക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. രാത്രിയായാൽ വലിയ നക്ഷത്രങ്ങളെല്ലാം തങ്ങളുടെ പ്രകാശം കാട്ടി മത്സരിക്കുമ്പോൾ, ഉഡു മെല്ലെ ഭൂമിയിലേക്ക് താഴ്ന്നു നിൽക്കും. എന്നിട്ടോ? കഥ കേട്ടോളൂ ...

    At one end of the sky, which was spread out like blue silk, there was a tiny, twinkling star. Her name was Udu. Udu wasn't as big or as bright as the other stars in the sky. But there was something special about her. Do you know what it was? She loved to listen to what others were saying. At night, when all the big stars would compete by showing off their light, Udu would gently lower herself towards the Earth. And then? Well, listen to the story...

    See omnystudio.com/listener for privacy information.

    3 min
  • തത്തക്കുട്ടന്റെ വികൃതി | Bedtime Story for Kids

    ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂ

    See omnystudio.com/listener for privacy information.

    5 min
  • മിന്നുവും കൂട്ടുകാരും... - MKid | Moral Story | Bedtime story

    അന്നൊരു അവധി ദിവസമായിരുന്നു. മിന്നുവും കൂട്ടുകാരും വീടിനടുത്തെ പറമ്പിൽ ഒത്തുകൂടി. ഇന്നെന്ത് കളിക്കും? എല്ലാവരും ആലോചിച്ചു.. അപ്പോഴാണ് അച്ഛൻ വാങ്ങിക്കൊടുത്ത പുതിയ പന്തുമായി അച്ചുവിന്റെ വരവ്... കഥ കേട്ടോളൂ
     
    It was a holiday, and Minnu and her friends had gathered in the vacant lot near their homes play... Let's listen to the story.

    Story & Narration:  Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • പീക്കുമയിലിന് സന്തോഷം വന്നു | Story for Kids | MKID | Story for Kids | Animal Story

    പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ നല്ല നൃത്തം ഇപ്പോൾ കാണിച്ചു കൊടുത്താലോ'. എന്നിട്ടോ? കഥ കേട്ടോളൂ...

    Peeku, the peacock loves to spread his feathers and dance. But no one in the forest has time to watch his dance. Everyone are busy. One day, Peeku had gone to a riverbank to drink water. There, other animals had also come to drink water. Some were also resting for a while on the riverbank. Then Peeku thought, 'Everyone is here now, aren't they? Should I perform that good dance I learned?' What was then? Let's hear the story...

    See omnystudio.com/listener for privacy information.

    4 min
  • ഉണ്ണിമായയുടെ അടുക്കളത്തോട്ടം - MKid | Moral Story | Bedtime story

    അമ്മയ്ക്കൊപ്പം പച്ചക്കറിക്കടയിൽ എത്തിയതായിരുന്നു ഉണ്ണിമായ. കടക്കാരൻ നൽകിയ ബാസ്ക്കറ്റ് വാങ്ങി അമ്മ ഓരോന്നായി തിരഞ്ഞെടുക്കാൻ തുടങ്ങി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ..എന്തെല്ലാം തരം പച്ചക്കറികളാണ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടക്കും വഴി ഉണ്ണി അമ്മയോട് ചോദിച്ചു... കഥ കേട്ടോളൂ
     
    Unnimaya had tagged along with her mother to the vegetable shop. Taking a basket from the shopkeeper, Amma began picking out their groceries one by one. Glossy red tomatoes, tender lady’s fingers, plump purple brinjals—there was such a colorful variety, all arranged in neat, tempting piles... Let's listen to the story.

    Story & Narration:  Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • പൂക്കി കണ്ട റഫ്ളേസ്യപ്പൂവ് | Malayalam Story for Kids | MKid | Pooki the Kitten & Flower Rafflesia​

    ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുതപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ?

    Pookki the cat and her mother were out for a walk along the bank of the small stream in the forest. Strolling in the gentle sunlight was a key part of their evening routine. Their walk was all about observing their surroundings, noticing and talking about everything. Just then, a tiny, light violet-colored flower flew over and landed on Pookki the cat's cheek. 'Huh? A flower with wings? How did this flower fly here?' Pookki was amazed.

    See omnystudio.com/listener for privacy information.

    5 min
  • മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree

    അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് കുറച്ചു ഭക്ഷണം കൊടുത്തു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ?

    There was a sage with extraordinary divine powers. He used all the special abilities he had attained to help others. One day, as the sage was sitting among the creepers in the courtyard, lost in thought, something fell on him. When he looked, he saw it was a baby mouse. The mouse had accidentally fallen on the sage while being chased by a cat. The sage quickly chased the cat away and saved the mouse. Then, he gave it some food. What happened next? Shall we see the story?

    See omnystudio.com/listener for privacy information.

    6 min