പ്രിയ സുഹൃത്തേ,
നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല.
സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്.
പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ ഒരാളായ Johannes Brahms , അദ്ദേഹം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച Robert Schumann, ഭാര്യയും വിശ്രുത പിയാനോ വാദകയും ആയിരുന്ന Clara Schumann എന്നിവരുടെ ജീവിതദുരന്തങ്ങൾ എങ്ങനെ മഹത്തായ സംഗീതത്തിന് വഴിയൊരുക്കി എന്നന്വേഷിക്കുന്ന പോഡ്‌കാസ്റ്റ് .
'സ്വതന്ത്രം പക്ഷേ ഏകാന്തം
സ്വതന്ത്രം എന്നാൽ ആഹ്ലാദം'
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
12 നവംബർ 2023
https://dillidalipodcast.com/