മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം ബ്രോഡാഡിയിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.