2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു. കൂടാതെ അദ്ദേഹം മികച്ചൊരു അഭിനേതാവ് കൂടിയാണ്.