Share ViMA The Media Collective
Share to email
Share to Facebook
Share to X
By Vayali Folklore Group
The podcast currently has 136 episodes available.
ഓണനിലാവ് 2024 - Episode 5
പൂവിളി പൂവിളി പൊന്നോണമായി
സംഗീതം : സലിൽ ചൗധരി
വരികൾ : ശ്രീകുമാരൻ തമ്പി
ഗായകൻ : കെ ജെ യേശുദാസ്
രാഗം : വലചി
സിനിമ / ആൽബം : വിഷുക്കണി
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)
പൂ കൊണ്ടു മൂടും പൊന്നിന് ചിങ്ങത്തില്
പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന് പാടം (പൂ കൊണ്ടു...)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളീ...)
മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന് സ്വപ്ന പൂമാലയീ പമ്പാതീരത്തില്‍ (മാരിവിൽ..)
തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ (2)
പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന് തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന് മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)
അനിഴം നാളിലെ ഓണപ്പാട്ട്.
ആലാപനം : ദീപ്തി വിനോദ് .
ടീം വിമ.
ഓണനിലാവ് 2024 - Episode 4
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
ഓണം തിരുവോണം വേണം തുടിമേളം
പുള്ളോർക്കുടപ്പാട്ടിൽ മലനാടിൻ ഈണം
ഓണത്തേരേറിവരുന്നൊരു ചിങ്ങപൈങ്കിളിയെ...
മാവേലിത്തമ്പുരാൻ വരവായ് -യതുകണ്ടോ..
(ഓണം തിരുവോണം..)
പാടത്തെപ്പൂനുള്ളാൻ പൂമാനിനിയെത്തുമ്പോൾ
മാറത്തെപ്പൂക്കൾ നുള്ളാൻ മാരനിരിക്കുന്നു...
ഒരു പൂപ്പാലിക നിറയെ തുമ്പപ്പൂ നുള്ളാൻ
അനുരാഗക്കവിത ചൊല്ലി ഞാനുമിരിക്കുന്നു സഖി ഞാനുമിരിക്കുന്നു...
(ഓണം തിരുവോണം )
തിരുവോണസദ്യക്ക് പൂമാരനെത്തുമ്പോൾ
കോലായിൽ തൂണുംചാരി കാന്തയിരിക്കുന്നു..
ഒരു കണ്ണാംന്തളി നോട്ടം
നറുപൂന്തേനിൻ ചുണ്ടും...
ആ ലാസ്യ പരിഭവത്താൽ ഞാനുമിരിക്കുന്നു..കാന്താ
ഞാനുമിരിക്കുന്നു..
(ഓണം തിരുവോണം )
വരികൾ എഴുതിയതും ആലപിച്ചതും വിമയിലെ അംഗങ്ങൾ ആയ സുനിൽ വടക്കാഞ്ചേരിയും, ഷാജി അയനിക്കാടുമാണ്.
വിശാഖo നാളിലെ ഓണപ്പാട്ട്.
വരികൾ: സുനിൽ വടക്കാഞ്ചേരി
ആലാപനം :ഷാജി അയനിക്കാട്.
ടീo ആലാപ്
clo വിമ
ഓണനിലാവ് 2024 - Episode 1
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. വിമയിലെ കലാകാരന്മാരും കലാകാരിമാരും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
സംഗീതം : രവീന്ദ്രൻ മാഷ്
വരികൾ : ശ്രീകുമാരൻ തമ്പി
ഗായകൻ : കെ ജെ യേശുദാസ്
രാഗം : ശുദ്ധധന്യാസിശ്രോതസ്വിനി
ഉത്സവഗാനങ്ങൾ ആൽബം
===================
ഓണം പൊന്നോണം പൂമല
പൊങ്ങും പുഴയോരം പൈങ്കിളി
പാടുന്നു ഉണരുണരൂ
ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു
വില്ലിന്റെയപശ്രുതിയോടീ
പാണൻ കോർത്തിടുന്നു
പഴയ ശീലിൻ ഇഴകൾ (ഓണം...)
അത്തം നാളിലെ ഓണപ്പാട്ട് അവതരിപ്പിക്കുന്നത് ശശി മേനോൻ.
ടീം ആലാപ്
C/o ViMA
നിളയോളം (Poem No : 36)
കവിത : നിളയുടെ നൊമ്പരം
രചന : സത്യഭാമ പടിക്കൽതൊടി
ആലാപനം : സൂര്യ ജി. മേനോൻ
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)
വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.
NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
[email protected] | [email protected] | 9446938770 | www.vayali.org
നിളയോളം (Poem No : 35)
കവിത : നിള പോലെ
രചന : ദേശമംഗലം രാമകൃഷ്ണൻ
ആലാപനം : സ്വാതി പി.
നിളയോളം (നിള പ്രചോദിത കവിതകളുടെ സമാഹരണ, പ്രചാരണ പദ്ധതി)
വിമ മാധ്യമ കൂട്ടായ്മ C/o വയലി നാട്ടറിവ് സംഘം.
NB : വയലി വിമ നിളയോളം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
[email protected] | [email protected] | 9446938770 | www.vayali.org
നിളയോളം (Poem No : 34)
കവിത : പുഴയുമ്മറത്ത്
രചന : ശിവശങ്കരൻ കരവിൽ
ആലാപനം : അഞ്ജലി രഞ്ജിത്