FRATERNITY MALAPPURAM

Whyറus | Malayalam Rap Song | whyrus | Official | Fraternity Movement| Syed Fahri | Muhammed Jazeem


Listen Later

Whyറus | Rap Music | Fraternity movement | Syed fahri | Muhammed jazeem കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവും അവർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും റാപ്പ് സംഗീതത്തിലൂടെ ആവിഷ്കരിക്കുന്നതാണ് 'WHYറUS ' എന്ന സംഗീത ആൽബം. കേരള വികസനത്തിന്റെ യഥാർത്ഥ ശില്പികളായ പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോവിഡ് കാലത്ത് സ്വീകരിച്ച നന്ദികെട്ട നിലപാടുകൾക്കെതിരെ ചോദ്യശരങ്ങൾ ഉയർത്തുന്നുണ്ട് ഈ ഹൃസ്വ സംഗീതാവിഷ്‌ക്കാരം.അന്യനാട്ടിൽ വിയർപ്പ്‌ ഒഴുക്കി സമ്പാദിച്ച് ഉണ്ടാക്കിയ വീടിന്റെ ഗേറ്റിനു മുന്നിൽ അകത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാതെ നിസഹായതയോടെ വീട്ടുകാരെ  നോക്കി നിൽക്കുന്ന പ്രവാസിയുടെ ചിത്രം മനസ് നൊമ്പരപ്പെടുത്തുന്നതാണ്. കോവിഡ് പ്രതിസന്ധയുടെ കാലത്ത് പ്രവാസികളുടെ മടങ്ങി വരവിനെ  ഗവൺമെന്റും നാട്ടുകാരും കുടുംബാംഗങ്ങളും ഭയത്തോടും സംശയത്തോടും കൂടി നോക്കി കണ്ടതിനെ 'WHYറUS' കൃത്യമായ വിമർശന ശരങ്ങൾ ഉയർത്തുന്നു.ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മതിയായ ചികിൽസ ലഭ്യമാവാതെ ജനിച്ച നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ച പ്രവാസിയുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുകയും അവസാനം കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് ആരോരുമില്ലാതെ മരണമടയുകയും ചെയ്ത പ്രവാസിയോട് ആര് മറുപടി പറയും എന്ന ചോദ്യം ഈ കൊച്ചു സംഗീതാവിഷ്‌ക്കാരം ഉയർത്തുന്നുണ്ട്. ജോലി നഷ്ട്ടപ്പെട്ട് ഭാവി ജീവിതത്തെ കുറിച്ച്‌ വ്യാകുലപ്പെടുന്ന പ്രവാസിയുടെ നിസ്സഹായവസ്ഥയും ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്.കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ  പൊലിഞ്ഞ പ്രവാസികൾക്ക്  ആദരാഞ്ജലികൾ സമർപ്പിച്ചു കൊണ്ടാണ് സംഗീതാവിഷ്‌ക്കാരം ആരംഭിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മറ്റിയാണ് 'WHYറUS' എന്ന റാപ്പ് സംഗീത ആവിഷ്‌കാരം പുറത്ത് ഇറക്കിയിരിക്കുന്നത്. Syed Fahri,മുഹമ്മദ് ജസീം & ടീം ആണ് അണിയറ പ്രവർത്തകർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് Jawad Mohamed Ameer ന്റെ നേതൃത്വത്തിൽ ഉള്ള ജില്ലാ കമ്മറ്റിക്കും അണിയറ പ്രവർത്തകർക്കും അഭിനദനങ്ങൾ | ഇഷ്ട്ടം❣️ Ashraf kondoty CREW: Camera Assistants : Jasir Basheer & zaheen,  Assistant Director  Kuttan Popovich, Editing : Saeed Kodungalloor , Art Nuhman & Faheem , Production Mashhood Kp  Cast  Najeeb, Supriya, Zahwa, Faheem, Rashid U https://drive.google.com/file/d/1-uTm... #malayalamrapsong #music #rap #malayalam #Whyറus #RapMusic

...more
View all episodesView all episodes
Download on the App Store

FRATERNITY MALAPPURAMBy FRATERNITY MALAPPURAM