വാണീടും ഞാനെൻ പ്രിയൻ കൂടെന്നും
ആനന്ദ ഗാനം പാടി ആ..... ആ....
1. ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച
ക്ലേശങ്ങൾ നീങ്ങീടുമേ... ആ... ആ...
2. പൊന്മുടി ചൂടി വാഴുമവർണ്ണ്യ
തേജസ്സാലാവൃതമായ് ആ.... ആ....
3. ദൂതന്മാർ പോലും വീണു വണങ്ങും
എന്തു മഹാത്ഭുതമെ ആ..... ആ....
4. നിർമ്മല കന്യകയെ വേളി ചെയ്യുവാൻ
വേഗം വരുന്നവനെ.... ആ... ആ...
5. നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപേ
നിത്യമേച്ചിൽ പുറത്ത് ആ.... ആ....
നിത്യമേച്ചിൽ പുറത്ത്......
6. പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ
പാടുകൾ അകന്നു വാഴാം ആ... ആ...
7. മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു
തൃപ്തിയടഞ്ഞിടുമേ ആ... ആ....
തെരുവീഥി കണ്ടിടാമേ ആ.... ആ...
9. മുത്തുകളാലേറ്റം അലംകൃതമായ
10. പളുപളച്ചിൽ കണ്ണാടി പടുത്ത
മേടകളിൻ നിലയിൽ ആ.... ആ...
11. സർവ്വ ഗോളങ്ങളിൻ ജീവികളെല്ലാം
പരിവാര ഘോഷമായ് നാം ആ.... ആ....
12. തേജസ്സിന്മേൽ തേജസ്സേറി വിളങ്ങി
ഉന്നത സാമ്രാട്ടായി ആ.... ആ...
13. അധികാര സ്ഥാനങ്ങൾ യാതൊന്നെൻ മീതെ
പ്രിയനൊഴികെയില്ല ആ... ആ...
14. ഇവ്വിധമാണെൻ പ്രിയൻ കൂടുള്ള
വാസമതോർത്തിടുമ്പോൾ ആ... ആ...
15. ഉള്ളം കൊതിക്കുന്നാ ഭാഗ്യത്തിലെത്താൻ
നിമിഷങ്ങൾ മറികടന്നു ആ... ആ...