ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്.
ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു .
2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ സംഭാഷണം നവൽനിയോടുള്ള ആദരസൂചകമായി പുനഃ പ്രക്ഷേപണം ചെയ്യുകയാണ് .
എസ് . ഗോപാലകൃഷ്ണൻ
https://www.dillidalipodcast.com/