Dilli Dali

ബാലേട്ടൻ എന്ന നേർരേഖ


Listen Later

പ്രിയ സുഹൃത്തേ ,

ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ.

അനശ്വരനായ ഒരു കാണി.

ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും ബാലേട്ടന് അതേ മാനസികാവസ്ഥയായിരുന്നു.

1940 കളിൽ  എൻ വി കൃഷ്ണവാര്യർ എഡിറ്റ് ചെയ്തിരുന്ന സ്വന്തന്ത്രഭാരതം പത്രം   കല്ലായിയിലെ തന്റെ മേൽനോട്ടത്തിലുള്ള  തടിലോറികളിൽ  കയറ്റിഅയക്കുമ്പോഴും അതേ മാനസികാവസ്ഥ . ദാർശനികനായ ഗവേഷകൻ  നിസ്സാർ അഹമ്മദ്  മധ്യവേനലവധിയ്ക്ക് കാൺപൂരുനിന്നും വരാൻ കാത്തിരുന്ന ബാലേട്ടൻ.  വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഓരോ ബന്ദുദിവസവും കറുത്തമുണ്ടുടുത്ത് കാറിൽ കയറി ഇടതു -വലതു ഭേദമന്യേ കല്ലേറുവാങ്ങിയ ബാലേട്ടൻ.

പുതുക്കുടി ബാലേട്ടനെ പരിചയപ്പെട്ടുകഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത് കല്ലായിപ്പുഴയിൽ മാത്രമല്ല മനുഷ്യരിലും കനപ്പെട്ട ഈട്ടിത്തടികൾ ഉണ്ടാക്കാമെന്ന്.

പോഡ്കാസ്റ്റ് കേട്ടാലും, ഒരോർമ്മച്ചിത്രം

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

18 ഫെബ്രുവരി 2021

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners