പ്രിയ സുഹൃത്തേ ,
ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .
'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'
അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ .
പോഡ്‌കാസ്റ്റ് കവറിൽ നൽകിയിരിക്കുന്ന ചിത്രം റിയാസ് കോമു ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ കലാശിൽപത്തിലെ ഒരു ഭാഗമാണ്
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
03 മെയ് 2023
https://www.dillidalipodcast.com/