ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും വളരുന്ന ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീർവാളം. മഴ കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളായ കേരളം, അസ്സം, ബംഗാൾ എന്നിവിടങ്ങളിൽ കാട്ടുചെടിയായും ഇത് കാണപ്പെടുന്നു. യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം ക്രോട്ടൺ ടിഗ്ലിയം (Croton tiglium). എന്നാണറിയപ്പെടുന്നത്
6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു നിത്യ ഹരിതവൃക്ഷമാണിത്. 5 മുതൽ 10 സെന്റീമീറ്റർ വരെ നീളവും 3-7 സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകളാണ് ഇതിനുള്ളത്. ഇലകളുടെ അരികുകൾ പല്ലുകൾ പോലെയാണ്. നീളമുള്ള ഇലത്തണ്ടുകളിലായി ഇലകൾ ക്രമീകരിച്ചിരിക്കുനു. ഏകലിംഗപുഷ്പങ്ങളാണ് ഈ സസ്യത്തിനുള്ളത്. ആൺ പൂക്കളും പെൺ പൂക്കളും ഒരേ സസ്യത്തിൽ തന്നെ കാണപ്പെടുന്നു. പൂക്കൾ ചെറുതും പച്ചയും മഞ്ഞയും കലർന്ന തവിട്ട് നിറത്തിലുള്ളവയായി കാണപ്പെടുന്നു. ഒരു പൂവിൽ 5 ബാഹ്യദളങ്ങളും 5 ദളങ്ങളും ഉണ്ട്. 15-20 വരെ കേസരങ്ങൾ കാണപ്പെടുന്നു. മൂന്ന് വരിപ്പുകൾ ഉള്ള ഉരുണ്ട കായ്കളാണ് ഇതിനുള്ളത്. അവയ്ക്ക് മൂന്ന് സെന്റീമീറ്ററോളം നീളവും കാണപ്പെടുന്നു. 8 ഞരമ്പുകൾ കാണപ്പെടുന്ന വിത്ത് ഏകദേശം 1 സെന്റീമീറ്റർ വരെ വലിപ്പമുള്ളതുമാണ്