പ്രിയപ്പെട്ടവരേ...ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് ബന്ധങ്ങളും, അതിലേറെ ഓർമ്മകളും സ്വാഭാവികമായും ഉണ്ടായിരിക്കും. അതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഈ പരിപാടിയിലൂടെ. എന്നിൽ രസമായിരിക്കുന്ന ഓർമ്മകൾ മറ്റുള്ളവർക്ക് വിരസമായിരിക്കുമെന്നുള്ള ബോധ്യം എനിക്കുണ്ട്. എങ്കിലും ഓർമ്മകളെ മറക്കാനാവില്ലല്ലോ...