ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ.
ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്.
ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !.
ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ്രീകളും ഉൾപ്പെടുത്തിയിരിക്കുന്നു.
സ്വീകരിച്ചാലും .
എസ് . ഗോപാലകൃഷ്ണൻ