
Sign up to save your podcasts
Or


ദേശം/ദേശാന്തരീയം -ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്ക്കാസ്റ്റ്.
കാസര്‍ക്കോട് എടനീര്‍ മഠാധിപതിയായ കേശവാനന്ദഭാരതി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാധിയായി. അദ്ദേഹത്തിന്റെ പേര് രാജ്യത്തെ ഭരണക്രമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട വിധിന്യായവുമായി ചേര്‍ത്ത് വായിക്കപ്പെടാറുണ്ട്. ഭരണഘടനയുടേ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അവകാശമില്ലന്ന സുപ്രീംകോടതി വിധി പരമപ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായമാണ്. കേസിന്റെ വിശദാംശങ്ങളും കേശവാനന്ദഭാരതി സ്വാമികള്‍ ആ കേസില്‍ വഹിച്ച പങ്കുമൊക്കെ ചര്‍ച്ച ചെയ്യുന്ന പോഡ്ക്കാസ്റ്റ്. ഡല്‍ഹി ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസില്‍ ഗവേഷകനായ രൂപകുമായി ഷംസീര്‍ കേളോത്ത് സംസാരിക്കുന്നു. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക.
ചന്ദ്രിക ഖത്തര്‍ പോഡ്ക്കാസ്റ്റ്-ദേശം/ദേശാന്തരീയം.
Episode : 6
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും എഫ്‌സി ബാഴ്‌സണലോയും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ചചെയ്യുന്ന പോഡ്ക്കാസ്റ്റ്. മെസ്സി ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ മുന്‍നിര്‍ത്തി രണ്ട് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സ്‌പെയിനില്‍ നിന്നും ജുഷ്ന ഷെഹീന്‍ (ഫൂട്ടിടൈംസ്-സ്പാനിഷ് എഡിറ്റര്‍) ഡല്‍ഹിയില്‍ നിന്നും നാസിഫ് അലി (ബാഴ്‌സ യൂണിവേഴ്‌സല്‍-കോണ്‍ഡ്രിബ്യൂട്ടര്‍) ഷംസീര്‍ കേളോത്തുമായി സംസാരിക്കുന്നു.
From the publisher's feed