Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Listen to Malayalam stories in authors' and readers' voices!നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത... more
FAQs about desertree malayalam stories:How many episodes does desertree malayalam stories have?The podcast currently has 75 episodes available.
June 13, 2020ഇര | Ira by Pamaran (Gopakumar)A story from the well known Malayalam blogger Pamaran! ബ്ലോഗിലെ വ്യവസ്ഥാപിത കഥയെഴുത്തുശൈലികളിൽ നിന്നെല്ലാമൊഴിഞ്ഞുമാറി തന്റേതായൊരു പാത വെട്ടിത്തെളിച്ച എഴുത്തുകാരനാണ് 'പാമരൻ' എന്ന പേരിൽ കഥകളെഴുതിയിരുന്ന ഗോപകുമാർ. പാമരന്റെ ഏറ്റവും ചർച്ചചെയ്യപ്പെട്ട കഥയായിരുന്നു 'ഇര'. രാജേഷ് വർമ്മയുടെ 'കൊളോണിയൽ കസിൻസ്' പോലെ 'ഇര'യും ഒറ്റയാൾ ഡയലോഗുകളിലൂടെ മാത്രം വിരിയുന്നൊരു കഥയാണ്. വ്യത്യാസം ഇതിനൊരു സസ്പെൻസ് ത്രില്ലറിന്റെ ആഡഡ് അഡ്വാന്റേജ് കൂടിയുണ്ടെന്നുള്ളതാണ്. പാമരനെ വായിക്കാം http://mrudulam.blogspot.com/...more15minPlay
June 11, 2020കറിവേപ്പില | Kariveppila by Manju Manoj'വെറുതെ ഒരു സ്വപ്നം' (https://manjumanoj-verutheoruswapnam.blogspot.com/) എന്ന ബ്ലോഗിലൂടെ ജപ്പാനിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ചെഴുതിക്കൊണ്ട് ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവന്ന മഞ്ജു മനോജിന്റെ യാത്രാ വിവരണക്കുറിപ്പുകളും ശ്രദ്ധനേടിയിട്ടുണ്ട്. ബ്ലോഗിലെഴുതിയ മഞ്ജുവിന്റെ ജപ്പാൻ അനുബന്ധ ലേഖനങ്ങൾ നിരവധി ആനുകാലികങ്ങളിലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 13 വർഷത്തെ ജപ്പാൻ ജീവിതത്തിനുശേഷം 2012 ൽ അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴെഴുതിയതാണ് ഈ കുറിപ്പ്. ...more9minPlay
June 07, 2020കാബറെ | Cabaret by Thomas Keyalവരവറിയിച്ച എഴുത്തുകാരനാണ് തോമസ് കെയൽ. അടുത്ത പുസ്തകമായ 'നമ്പ്യാർ കഥകൾ' പ്രസാധനത്തിനൊരുങ്ങുകയാണ്. 'നേർച്ചക്കോഴി'ക്ക് ശേഷം മറ്റൊരു കഥയുമായി കെയൽ എത്തുകയാണ്. ഇപ്രാവശ്യം അദ്ദേഹം കഥ വായിക്കുകയല്ല, പറയുകയാണ്. ജീവിതത്തിൽ ആദ്യമായി കാബറെ കാണാൻ പോയ കഥ, അവസാനമായും!...more19minPlay
June 07, 2020ഡ്യൂട്ടി ഫ്രീ | Duty free by Shashi Chirayilമലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു....more22minPlay
June 07, 2020മരണത്തിന്റെ മഹത് വചനങ്ങൾ! | Maranathinte Mahath vachanangal by Ittimalu Agnimithraബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര....more9minPlay
June 07, 2020കാർന്നോർ | Karnnor by Longriderകഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന 'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്.കഥ: കാർന്നോർഎഴുത്ത്: Longriderവായന: കല്ല്യാണി കുട്ടി...more14minPlay
June 07, 2020നാലുമണിപ്പൂക്കൾ | Naalumanippookkal by Geetha Omanakuttanബ്ലോഗർ ഗീതാ ഓമനകുട്ടൻ 'രേവതി' എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച നാലുമണിപൂക്കൾ എന്ന കഥ....more12minPlay
June 07, 2020താമസാ വരാ കുര്വണാ.. | Thamasaa varaa kurvaNa.. by Thamanu (Premod Jacob)കഥ വായിക്കുന്നത് ആദ്യകാല മലയാള ബ്ലോഗര്മാരില് പ്രമുഖനായ സിയാദ് ആണ്. ബ്ലോഗിൽ വിശാലനും കുറുമാനും അരവിന്ദനുമെല്ലാം ആടിത്തകർത്തിരുന്ന സമയത്ത് ഇടിച്ചുകേറിവന്ന് തന്റേതായൊരു പാതവെട്ടിത്തെളിച്ച് വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച എഴുത്തുകാരനാണ് തമനു എന്ന പേരിലറിയപ്പെട്ടിരുന്ന പ്രമോദ് ജേക്കബ്. ഒരുപാട് കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും എഴുതിയതൊന്നുപോലും അന്ന് വായിച്ചവർ മറന്നിട്ടില്ലെന്നുള്ളത് ഒട്ടും അതിശയോക്തിയല്ല.കഥ: താമസാ വരാ കുര്വണാ..എഴുത്ത്: തമനുവായന: സിയാദ്...more13minPlay
June 07, 2020ജന്മാന്തരങ്ങൾ | Janmantharangal by Musthapha Fathima Mohamedഇതുവരെയുള്ള ശീലങ്ങളിൽ നിന്ന് വ്യതിചലിച്ച് ഇത്തവണ എഴുത്തുകാരന്റെ കഥ വായിക്കുന്നത് സബിന കൊയേരിയാണ്. മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് അഗ്രജൻ എന്ന പേരിൽ രചനകൾ നടത്തിയിരുന്ന മുസ്തഫ മുഹമ്മദ് അദ്ദേഹത്തിന്റെ തന്നെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'ജന്മാന്തരങ്ങൾ'. താൻ നടന്ന വഴികളിലൂടെ വായനക്കാരേയും കൈപിടിച്ച് നടത്തുന്ന രചനകളാണ് അഗ്രജന്റെത്.കഥ: ജന്മാന്തരങ്ങൾഎഴുത്ത്: മുസ്തഫ മുഹമ്മദ്വായന: സബിന കൊയേരി...more6minPlay
June 07, 2020കല്യാണ സദ്യ | Kalyana Sadya by Kunjaali Kuttyഒരേ സമയം അനോണിമിറ്റിയുടെ യവനിക്കു പുറകിലിരുന്നും ചിരപരിചിതമായ വ്യക്തിത്വത്തോടു കൂടിയും നർമ്മവും ശാസ്ത്രവും സ്മരണയും ആക്ഷേപഹാസ്യവുമൊക്കെ അനായാസമായി വഴങ്ങുന്ന, മലയാളം ഓൺലൈൻ വായനക്കാർക്ക് ഏറെക്കാലമായി പ്രിയങ്കരനാണ് കുഞ്ഞാലിക്കുട്ടി....more7minPlay
FAQs about desertree malayalam stories:How many episodes does desertree malayalam stories have?The podcast currently has 75 episodes available.