ദിലീപ് കുമാർ പോകുമ്പോൾ ഒരു യുഗാന്ത്യം
നമുക്കറിയാമായിരുന്നു ദിലീപ് കുമാർ ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന് . 98 വയസ്സ് എന്നത് സാർത്ഥകമായ ഒരു പുരുഷായുസ്സാണുതാനും . ഓർമ്മവെച്ചനാൾ മുതൽ നാം കണ്ടും കേട്ടും ശീലിച്ച മുഖവും ശബ്ദവുമായിരുന്നു ദിലീപ് കുമാർ . എന്നാൽ വെള്ളിത്തിരയുടെ നക്ഷത്രത്തിളക്കം മാത്രമായിരുന്നില്ല ആ ജീവിതം നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നത് . വെറുമൊരു ചരമോപചാരമായി പറഞ്ഞുതീർക്കാവുന്ന കടമയല്ല അത് . കടന്നുപോയത് ചരിത്രപുരുഷനാണ് . ചലച്ചിത്രത്തിനപ്പുറം നമ്മുടെ രാജ്യത്തിന്റെ ഊടും പാവും തീർത്ത ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ...