കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
വിശുദ്ധ കുർബാനയിലൂടെ നമ്മളെങ്ങനെയാണ് രക്ഷയുടെ പൂർണ്ണ അനുഭവത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് ഇന്ന് ചിന്തിക്കുന്നത്. വിശുദ്ധ കുർബാനയിലൂടെ, അപ്പവും വീഞ്ഞുമായി മാറിയ, തന്റെ ശരീരവും രക്തവും തന്ന്, നിങ്ങൾ ഇനി ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞു യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി രക്ഷ പ്രാപിക്കാൻ വേണ്ടി ദിവ്യകാരുണ്യം നമുക്ക് തന്നു. ഈ ദിവ്യകാരുണ്യം ഒരുക്കത്തോടും, വിശുദ്ധിയോടും, അനുതാപത്തോടും, പശ്ചാത്താപത്തോടും കൂടി സ്വീകരിക്കുമ്പോൾ നമ്മൾ രക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നാൽ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടുകൾ, മനോഭാവം, ചിന്തകൾ, ജീവിതരീതി, പെരുമാറ്റശൈലി ,എല്ലാം ഭക്ഷിക്കുക എന്നതാണ്. ക്രിസ്തു എങ്ങനെ ജീവിച്ചോ, അങ്ങനെ ആയിത്തീരാനുള്ള പരിശ്രമമാണ്, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നടക്കുന്നത്. യേശുക്രിസ്തുവിനോട് ഐക്യപ്പെടുന്നവർക്ക് നിത്യതയിൽ എത്തിച്ചേരാൻ തടസ്സമായ ശിക്ഷവിധികൾ ഇല്ലാതാകുന്നത്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി ഐക്യപ്പെട്ട് രക്ഷ പ്രാപിക്കുമ്പോഴാണ്. രക്ഷയുടെ കൂദാശയാണ് വിശുദ്ധ കുർബാന.
ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ
പരിശീലിക്കേണ്ട പുണ്യം: ക്രിസ്തു എന്ന രക്ഷയുടെ വഴി നമുക്കറിയാവുന്ന എല്ലാ ആളുകളോടും പങ്കുവെക്കുക, എന്നതാണ് ജീവിതത്തിൽ അഭ്യസിക്കേണ്ട പുണ്യം.
സുവിശേഷവേല ചെയ്യാൻ, ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാൻ, പകർന്നു കൊടുക്കാൻ നമുക്കുത്തരവാദിത്വം ഉണ്ട്. അത് ധൈര്യപൂർവ്വം ചെയ്യാനുള്ള കൃപ കിട്ടുന്നതിനായി പ്രാർത്ഥിക്കുക.
ഒഴിവാക്കേണ്ട പാപം: ക്രിസ്തുവിൻ്റെ സ്നേഹവും സുവിശേഷവും മറ്റുള്ളവരുമായി പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന് ചിന്തിക്കുന്നത് ഒഴിവാക്കേണ്ട തിന്മയാണ് (പാപമാണ്).
ക്രിസ്തുവിനെ പങ്കുവെക്കേണ്ട ആവശ്യമില്ല എന്ന ചിന്ത മാറ്റുക.
ഇന്നത്തെ പ്രാർത്ഥന: കർത്താവെ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും, അങ്ങയെ പങ്കുവെക്കാനുള്ള കൃപ എനിക്കു തരണമേ എന്ന് പ്രാർത്ഥിക്കുക.
ഇന്നത്തെ ടാസ്ക്: ഇന്ന്, ഒരാളോടെങ്കിലും നിങ്ങളനുഭവിച്ച ക്രിസ്തുവിനെക്കുറിച്ചു പങ്കുവെക്കുക എന്നതാണ് ഇന്നത്തെ പ്രധാന ടാസ്ക്.
Ep-35- Day-34- 2-9-26- Ente Ormmakkay | Day 34 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV