Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Download on the App Store

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast episodes

  • Ente Ormmakkay | Day 20 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    വിശുദ്ധ ഗ്രന്ഥത്തിൽ, നമ്മുടെ കർത്താവിന്റെ ബലിപീഠങ്ങൾ വിശുദ്ധമായി കാത്തു സൂക്ഷിക്കണം എന്ന് പറയുന്നു. ദൈവത്തെ ആരാധിക്കുമ്പോൾ, നമ്മെ പരിശുദ്ധരാകാൻ സഹായിക്കുന്നതാകണം ബലിപീഠം. അല്ലാത്ത ബലിപീഠങ്ങളെല്ലാം അശുദ്ധമാണ്. പൈശാചിക ബലിപീഠങ്ങൾ നമ്മെ വിശുദ്ധമാക്കാതെ, അശുദ്ധമാക്കുന്നു. നമ്മളോ, നമ്മുടെ പൂർവികരോ ഏതെങ്കിലും വിധത്തിൽ പിശാചിന് ബലിപീഠങ്ങൾ പണിതിട്ടുണ്ടോയെന്നു പരിശോധിക്കണം, ഈ പാപങ്ങളുടെ ബലിപീഠങ്ങൾ തകർക്കണം. പൂർവികർക്കു വേണ്ടി ശക്തമായി പ്രാർത്ഥിക്കണം. നമ്മൾ കർത്താവിന്റെ നാമത്തിൽ മാപ്പു ചോദിച്ചു, സാത്താന്റെ ബലിപീഠം തകർത്തു, അനുദിന വിശുദ്ധ കുർബാനകളിൽ കർത്താവിന്റെ ബലിപീഠങ്ങൾ പണിയണം. 'യേശുവിന്റെ നാമത്തിൽ, യേശുവിന്റെ രക്തം തളിച്ച്, ഞങ്ങളുടെ കുടുംബവൃക്ഷത്തിൽ നിന്ന്, അവിടെ പ്രവേശിച്ച, പൈശാചിക അരൂപികൾ വിട്ടു മാറാൻ കൽപ്പിക്കുന്നു.' എന്നാവർത്തിച്ചു പ്രാർത്ഥിക്കുക.

    ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ

    പരിശീലിക്കേണ്ട പുണ്യം: നാവിനെ നിയന്ത്രിക്കുക (Controlling the tongue). സംസാരത്തിൽ നിയന്ത്രണം പാലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം.

    ഒഴിവാക്കേണ്ട പാപം: നാവിലൂടെയുള്ള തിന്മകൾ (Sins of the tongue). വാക്കുകൾ കൊണ്ടുള്ള പാപങ്ങളും തിന്മകളും ഇന്ന് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക.

    ഇന്നത്തെ പ്രാർത്ഥന: സങ്കീർത്തനങ്ങൾ 141:3-ൽ പറയുന്നതുപോലെ, "കർത്താവേ എന്റെ നാവിന് കടിഞ്ഞാണിടണമേ, എന്റെ അധരകവാടത്തിന് കാവൽ ഏർപ്പെടുത്തണമേ" എന്ന് പ്രാർത്ഥിക്കുക.

    ഇന്നത്തെ ടാസ്ക്: ഇന്ന് ഓരോ തവണ സംസാരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുകയും, നാവുകൊണ്ട് തെറ്റുകൾ വരുത്താതിരിക്കാൻ ജാഗ്രത പാലിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ടാസ്ക്.

    Ep-21- Day-20- 19-8-26- Ente Ormmakkay | Day 20 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    21 min
  • Ente Ormmakkay | Day 19 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ദേവാലയത്തിൽ വെച്ച് ഏശയ്യാ പ്രവാചകൻ കണ്ടു. ഏശയ്യാ 6:1-ൽ നാം വായിക്കുന്നു. നമ്മൾ ആരാധിക്കുന്ന ദൈവം പരിശുദ്ധനാണ്. ഏറ്റവും പരിശുദ്ധിയോടെ വേണം നമ്മൾ വിശുദ്ധ കുർബാനയെയും, ദിവ്യകാരുണ്യത്തെയും സമീപിക്കേണ്ടത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഈശോയുടെ ശരീര രക്തങ്ങളാകുന്ന തീക്കനലാൽ നമ്മൾ ശുദ്ധീകരിക്കപ്പെടുകയും, ദൈവം നമ്മെ ഉപയോഗിക്കുകയും ചെയ്യും. ദൈവം പരിശുദ്ധനും, നാം പാപികളുമാണ്. ദൈവത്തിനടുത്തു വരുമ്പോൾ നമുക്ക് യഥാർത്ഥ പാപബോധം ഉണ്ടെങ്കിൽ, നമ്മുടെ ആരാധന ശരിയാണ്.

    ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾ

    പരിശീലിക്കേണ്ട പുണ്യം: പരസ്പര ബഹുമാനം (Mutual Respect). മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കരുതാനും, ഏതു നിസ്സാരപ്പെട്ട മനുഷ്യനെയും ആദരവോടെയും ബഹുമാനത്തോടെയും കാണാനും പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം.

    ഒഴിവാക്കേണ്ട പാപം: പുച്ഛവും നിന്ദയും (Contempt and Mockery). മറ്റുള്ളവരെ പുച്ഛത്തോടെ സംസാരിക്കുന്നതും അവരെ വിലയില്ലാത്തവരായി കാണുന്നതും നിന്ദിക്കുന്നതുമായ സ്വഭാവം പൂർണ്ണമായും ഒഴിവാക്കുക.

    ഇന്നത്തെ പ്രാർത്ഥന: "കർത്താവേ, ഈ എളിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ" എന്ന് പ്രാർത്ഥിക്കുക.

    ഇന്നത്തെ ടാസ്ക്: ഇന്ന് നിങ്ങൾ സംസാരിക്കുന്ന ഒരു അഞ്ച് പേരോടെങ്കിലും (അവർ ആരായാലും) ഈ കാര്യം മനസ്സിൽ വെച്ചുകൊണ്ട് പൂർണ്ണമായ ആദരവോടെയും ബഹുമാനത്തോടെയും മാത്രം സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്.

    Ep-20- Day-19- 18-8-26- Ente Ormmakkay | Day 19 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    23 min
  • Ente Ormmakkay | Day 18 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    1 രാജാക്കൻമാർ 18-ൽ വായിക്കുന്നു, ഏലിയാ പ്രവാചകൻ ജേസബേൽ വധിക്കുമെന്ന് പേടിച്ചോടുമ്പോൾ, വഴിയിൽ കർത്താവിന്റെ ദൂതൻ ഏലിയായ്ക്കു അപ്പം കൊടുത്തു, അടുത്ത യാത്രയ്ക്കും, ദൗത്യത്തിനുമായി ശക്തിപ്പെടുത്തുന്ന ഭാഗം. പഴയ നിയമത്തിലെ പരിശുദ്ധ കുർബാനയുടെ പ്രതീകമാണീ അപ്പം. ഏലിയാ 40 രാവും 40 പകലും നടന്ന് കർത്താവിന്റെ മലയായ ഹോറെബിൾ എത്തിയത് ദിവ്യകാരുണ്യത്തിന്റെ ശക്തിയിൽ ആണ്. തളർന്നു മരിക്കാനാഗ്രഹിച്ച ഏലിയാ ഈ അപ്പം ഭക്ഷിച്ചു, കർത്താവിന്റെ മൃദു സ്വരം കേട്ടപ്പോൾ, ഏലിയാ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ചു. വിശുദ്ധ കുർബാനയിൽ അഭയം പ്രാപിച്ചാൽ, അവിടുത്തെ സ്വീകരിച്ചാൽ നമുക്കും കർത്താവിന്റെ സ്വരം കേൾക്കാൻ പറ്റും. 40 ദിവസത്തെ ഈ പ്രാർത്ഥന കഴിയുമ്പോൾ, ഏലിയയ്ക്കുണ്ടായ ഈ തീക്ഷ്ണതയിലേക്കു കർത്താവു നമ്മളെ കൊണ്ടുവരും. മുന്നോട്ടുള്ള ജീവിതവഴികളിൽ വിശുദ്ധ കുർബാന വ്യക്തത തരും, വഴി നടത്തും. ഓരോ വിശുദ്ധ കുർബാനയിലും ദൈവത്തെ ആരാധിക്കുക. ഏലിയാ പ്രവാചകൻ നേരിട്ട ഭീഷണിയും ആത്മീയ തളർച്ചയും നമ്മെ ഓർമ്മിപ്പിക്കുന്നത്, ശക്തമായ വിശ്വാസജീവിതത്തിനിടയിലും മനുഷ്യൻ തളർന്നുപോകാം എന്ന സത്യമാണ്.തളർന്നുപോകുന്ന ജീവിതസാഹചര്യങ്ങളിൽ കരുത്ത് നൽകുന്ന ദിവ്യകാരുണ്യം നമ്മുടെ സ്വർഗീയ ഭക്ഷണമാണ്. ആത്മീയ വിജയങ്ങൾക്ക് ശേഷമുള്ള Spiritual Exhaustion, ആത്മഹത്യാ ചിന്തകൾ തുടങ്ങിയവയെ ദൈവീക ഇടപെടലിലൂടെ എങ്ങനെ അതിജീവിക്കാം എന്ന് Fr. Daniel Poovannathil പങ്കുവെക്കുന്നു.

    ഇന്നത്തെ ആത്മീയ ചിന്തകൾ

    പരിശീലിക്കേണ്ട പുണ്യം - വിശ്വാസം (Faith). ഏലിയാ പ്രവാചകന് ഉണ്ടായിരുന്നതുപോലെ ആഴമായ വിശ്വാസം, കർത്താവെ എനിക്കും തരേണമേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ പുണ്യം.

    ഉപേക്ഷിക്കേണ്ട തിൻമ - അവിശ്വാസവും സംശയങ്ങളും (Unbelief and doubts). നമ്മുടെ ഹൃദയത്തിൽ നിന്ന് അവിശ്വാസവും സംശയങ്ങളും മാറിപ്പോകുന്നതിന് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക.

    ഇന്നത്തെ ടാസ്ക് (Task): മൂന്ന് നേരത്തെ പ്രധാന ഭക്ഷണങ്ങൾക്ക് (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം) ഇടയിലുള്ള സമയങ്ങളിൽ സ്നാക്സ് (Snacks) കഴിക്കുന്ന ശീലം ഇന്നത്തെ ദിവസത്തേക്ക് പൂർണ്ണമായും ഒഴിവാക്കുക. (ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നവർക്ക് ഈ ടാസ്ക് ബാധകമല്ല).

    പ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ" (ലൂക്കാ 17:5) എന്ന് അപ്പസ്തോലന്മാർ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുക.

    Ep-19- Day-18- 17-8-26- Ente Ormmakkay | Day 18 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    18 min
  • Ente Ormmakkay | Day 17 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ഇന്ന് നമ്മൾ ഏലിയാ പ്രവാചകൻ അർപ്പിച്ച ബലിയെക്കുറിച്ചു ചിന്തിക്കുന്നു. യഥാർത്ഥ ദൈവം ആരാണെന്നു തെളിയിക്കാൻ കാര്‍മല്‍മലയില്‍ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്‍മാരെയും ഒരുമിച്ചുകൂട്ടി, 1 രാജാക്കൻമാർ 18-ൽ വായിക്കുന്നു. വിഭജിക്കപ്പെട്ട ഹൃദയത്തോടെ ജീവിക്കാതെ സത്യദൈവത്തെ പൂർണ്ണ വിശ്വാസത്തോടെ ആരാധിക്കാൻ ഏലിയാ പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. പന്ത്രണ്ട് കല്ലുകൾകൊണ്ട് ബലിപീഠം പണിതതുപോലെ, വിശുദ്ധ കുർബാനയിൽ സഹോദരങ്ങളുമായി അനുരഞ്ജനപ്പെട്ട് ഒരുമയോടെ ദൈവത്തെ ആരാധിക്കണം. ഏലിയായുടെ ബലിപീഠത്തിൽ സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങിയതുപോലെ, കുർബാനയിലും പരിശുദ്ധാത്മാവിന്റെ അഗ്നി നമ്മിൽ ജ്വലിക്കുന്നു. ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചു പറയും, കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം. ഏലിയായുടെ വിശ്വാസ പ്രഖ്യാപനം പോലെ, നമ്മൾ ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുക്കുമ്പോൾ, നമ്മൾ സത്യദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ്. പല കുടുംബങ്ങളിലും കുടുംബപ്രാർത്ഥനയില്ലാതെ, പള്ളിയിൽ പോക്കില്ലാതെ, ദൈവത്തെക്കുറിച്ചു സംസാരിക്കാതെ, പഠിപ്പിക്കാതെ, കർത്താവിന്റെ ബലിപീഠം തകർന്നു കിടക്കുകയാണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം അഗ്നിയിറക്കി ബലിവസ്തു ദഹിപ്പിച്ചത് പോലെ, ശത്രുതയുടെ മതിലുകൾ തകർത്തു , കുടുംബമൊന്നു പുതുക്കിപ്പണിത് ,ദൈവമഹത്വം പ്രകടമാക്കാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ എല്ലാ പ്രശ്നങ്ങളിലും ദൈവം പ്രവർത്തിക്കും.

    ഇന്നത്തെ ആത്മീയ ചിന്തകൾ

    പരിശീലിക്കേണ്ട പുണ്യം - ഡിജിറ്റൽ ഫാസ്റ്റിങ്ങ് -[Digital Fasting]- ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ, മൊബൈൽ ഉപയോഗം ഉപേക്ഷിച്ച്, ഡിജിറ്റൽ ലോകത്തിൽ നിന്ന് ഒരു ഉപവാസം എടുക്കുക എന്നതാണ് ഇന്നത്തെ പുണ്യം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മൊബൈൽ ഉപയോഗിക്കുക.

    ഉപേക്ഷിക്കേണ്ട തിൻമ - സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം. ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും അനാവശ്യമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക. മൊബൈൽ, സോഷ്യൽ മീഡിയ അടുത്തില്ലാതെ ഉറങ്ങാൻ പോവുക, രാവിലെ എഴുന്നേറ്റാലുടൻ മൊബൈൽ നോക്കാതിരിക്കുക.

    ഇന്നത്തെ ടാസ്ക് (Task): നമ്മുടെ കുടുംബത്തിൽ പെടാത്ത, നേരിട്ട് വലിയ ബന്ധങ്ങളില്ലാത്ത ഒരാൾക്ക് (ഉദാഹരണത്തിന്: വീട്ടിൽ പണിക്ക് വരുന്നവർ, തെരുവിൽ ജീവിക്കുന്നവർ, അല്ലെങ്കിൽ ആശുപത്രിയിൽ കിടക്കുന്നവർ) ഒരു നേരത്തെയെങ്കിലും ഭക്ഷണം മാന്യമായി കൊടുക്കാൻ ശ്രമിക്കുക എന്നതാണ് ഇന്നത്തെ ടാസ്ക്.

    പ്രത്യേക പ്രാർത്ഥന: "കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളി, എന്നോട് ദയ തോന്നണമേ, എന്നാവർത്തിച്ചു പ്രാർത്ഥിക്കാം, (Lord, answer me, have mercy on me) ." ഏലിയാ പ്രവാചകനുണ്ടായിരുന്നത് പോലെ, ദൈവമേ എനിക്കും തീക്ഷ്ണത തരേണമേ എന്നും യാചിക്കാം.

    പ്രത്യേക പ്രാർത്ഥന: "കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളണമേ, കർത്താവേ, എന്നോടുത്തരമരുളി, എന്നോട് ദയ തോന്നണമേ, എന്നാവർത്തിച്ചു പ്രാർത്ഥിക്കാം." ഏലിയാ പ്രവാചകനുണ്ടായിരുന്നത് പോലെ, ദൈവമേ എനിക്കും തീക്ഷ്ണത തരേണമേ എന്നും യാചിക്കാം.

    Ep-18- Day-17- 16-8-26- Ente Ormmakkay | Day 17 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    19 min
  • Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ഇന്ന് നമ്മൾ സോളമൻ രാജാവ് അർപ്പിച്ച ബലികളെ കുറിച്ചു ചിന്തിക്കുന്നു.

    സോളമന്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. എന്ത് അനുഗ്രഹമാണ് വേണ്ടതെന്നു ദൈവം ചോദിച്ചപ്പോൾ സോളമന്‍ രാജാവ്, നന്‍മയും തിന്‍മയും വിവേചിച്ച റിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും, എന്നാണ് പ്രാർത്ഥിച്ചത്. സോളമന്‍റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. ജ്ഞാന വും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്‍റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും. മറ്റൊരു ബലിയിൽസോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. ഇതുപോലെ നമ്മുടെ കുർബാനയർപ്പണങ്ങളും ദൈവത്തിനു പ്രീതികരമാകുവാൻ വേണ്ടി പ്രാർത്ഥിക്കാം. ആത്മീയ പുണ്യങ്ങൾ നമ്മിൽ നിറയുവാനായി ഓരോ വിശുദ്ധ കുർബാനയിലും പ്രാർത്ഥിക്കാം. ഗിബെയോനിൽ സോളമൻ രാജാവ് അർപ്പിച്ച ആയിരം ഹോമബലികളെക്കുറിച്ച് Fr. Daniel Poovannathil വിശദീകരിക്കുന്നു. സമ്പത്തോ പ്രശസ്തിയോ ചോദിക്കാതെ, ദൈവഹിതം തിരിച്ചറിയാൻ ഒരു “ശ്രവിക്കുന്ന ഹൃദയം” ആണ് സോളമൻ ആവശ്യപ്പെട്ടത്. ദേവാലയ സമർപ്പണത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അഗ്നി ഇറങ്ങിയത് ദൈവസാന്നിധ്യത്തിൻ്റെ അടയാളമായിരുന്നു. ദൈവരാജ്യവും അവിടുത്തെ നീതിയും ആദ്യം തേടുമ്പോൾ, ആവശ്യമായ മറ്റെല്ലാം ദൈവം നമുക്ക് നൽകും.

    ഇന്നത്തെ ആത്മീയ ചിന്തകൾ

    പരിശീലിക്കേണ്ട പുണ്യം - പ്രത്യാശ [Hope]- ലോകത്തുള്ള മറ്റു മനുഷ്യരെപ്പോലെ പ്രത്യാശയില്ലാത്തവരായി ദുഃഖിക്കാതെ, കർത്താവിൽ എപ്പോഴും പ്രത്യാശ വെക്കുക എന്നതാണ് ഇന്നത്തെ പുണ്യം.

    ഉപേക്ഷിക്കേണ്ട തിൻമ - നിരാശ [Despair]- ഇച്ഛാഭംഗം, പ്രത്യാശയില്ലായ്മ (Despair, hopelessness) തുടങ്ങിയ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക.

    ഇന്നത്തെ ടാസ്ക് (Task): മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദനം നൽകുന്ന വാക്കുകൾ (Encouraging words), ബോധപൂർവ്വം പറയാൻ ഇന്ന് ശ്രമിക്കുക, എന്നതാണ് ഇന്നത്തെ ടാസ്ക്.

    പ്രത്യേക പ്രാർത്ഥന: ഏതെങ്കിലും 5 സങ്കീർത്തനങ്ങൾ (Psalms) , ഇന്ന് ഉറങ്ങുന്നതിനു മുൻപ്, ദിവസത്തിന്റെ പല ഭാഗങ്ങളിലായി, ഓരോ സങ്കീർത്തനം വെച്ച് വായിച്ചു പ്രാർത്ഥനയാക്കി കാഴ്ച്ച വെക്കുക.

    Ep-17- Day-16- 15-8-26- Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    15 min
  • Ente Ormmakkay | Day 15 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ഇന്ന് നമ്മൾ ദാവീദ് അർപ്പിച്ച ബലിയെ കുറിച്ചു ചിന്തിക്കുന്നു. ദാവീദ് രാജാവിന്, മനുഷ്യനെന്ന നിലയിൽ തന്റെ പ്രവർത്തികളെക്കുറിച്ചു അഹങ്കാരം തോന്നി. ജനസംഖ്യാ കണക്കെടുക്കാൻ തീരുമാനിക്കുന്നു. എല്ലാം ദൈവത്തിന്റെ സമ്മങ്ങളാണെന്നു തിരിച്ചറിഞ്ഞില്ല. ദൈവകോപം വന്നപ്പോൾ ദാവീദ് അത് പാപമാണെന്നു തിരിച്ചറിഞ്ഞു, അനുതപിച്ചു പ്രായശ്ച്ചിത്ത ബലി, 50 ഷെക്കലൽ വില കൊടുത്തു അർപ്പിക്കുന്നു. ദൈവം മഹാമാരിയെ മാറ്റി അനുഗ്രഹിക്കുന്നു. പിന്നീട് ആ ബലിയർപ്പണ സ്ഥലം ജെറുസലേം ദേവാലയത്തിനു വേണ്ടി സോളമനാൽ തിരഞ്ഞെടുക്കപ്പെടുന്നു , യേശു കുരിശിലെ ബലി പൂർത്തിയാക്കിയ സ്ഥലവും ഇത് തന്നെയായി മാറുന്നു. വില കൊടുത്തു ബലിയർപ്പിച്ച സ്ഥലം, അനേകർക്ക് വിലയുള്ള ബലിസ്ഥലമായി മാറി. അതുപോലെ നമുക്കും നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി വില കൊടുത്തു ബലിയർപ്പിക്കാം. ദൈവത്തിന്റെ പ്രീതി നേടാം. നമ്മുടെ പാപങ്ങൾക്ക് അനന്തരഫലങ്ങളുണ്ട്. വിശുദ്ധ കുർബാനയ്‌ക്കെതിരെ നിൽക്കുന്ന വലിയ പാപമാണ് അഹങ്കാരം, കാരണം ദിവ്യകാരുണ്യം ദൈവം തന്നെത്തന്നെ ഏറ്റവും ചെറുതാക്കി, എളിമപ്പെടുത്തി ആത്മദാനം ചെയ്തതിന്റെ പ്രതീകമായതുകൊണ്ട്, ദിവ്യകാരുണ്യത്തിന്റെ അരൂപിക്കെതിരായ ഒരു പാപമാണ് അഹങ്കാരം. അതിനാൽ എളിമയെന്ന പുണ്യത്തിൽ ജീവിച്ചു, ദിവ്യകാരുണ്യ ഭക്തിയിൽ വളരാം.

    ഇന്നത്തെ ആത്മീയ ചിന്തകൾ -

    പരിശീലിക്കേണ്ട പുണ്യം - ഉത്തരവാദിത്തബോധം (Taking responsibility). നാം ചെയ്യുന്ന തെറ്റുകളുടെയും അധർമ്മങ്ങളുടെയും ഉത്തരവാദിത്തം, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം ഏറ്റെടുക്കാൻ പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം.

    നമ്മൾ ചെയ്ത അധർമ്മങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ മനസ്സു കൊണ്ട് ശ്രദ്ധിക്കണം. മറ്റൊരാളെ കുറ്റപ്പെടുത്തുകയോ, പ്രതി ചേർക്കുകയോ ചെയ്ത്, നമ്മൾ ചെയ്ത അധർമ്മത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമ്മൾ ഒളിച്ചോടരുത്. പകരം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ, എന്നേറ്റു പറഞ്ഞു നമ്മൾ ആ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

    ഉപേക്ഷിക്കേണ്ട തിൻമ - മറ്റുള്ളവരെ കുറ്റപ്പെടുത്തൽ (Blaming others). നമ്മുടെ തെറ്റുകൾക്കും വീഴ്ചകൾക്കും മറ്റുള്ളവരെ പ്രതിചേർക്കുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.

    മറ്റുള്ളവരുടെ ചുമലിൽ നമ്മുടെ അധർമ്മത്തിന്റെ ഭാരം കെട്ടിവെക്കുന്ന ശീലം, മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം നീതീകരിക്കുന്ന ശീലം ഒഴിവാക്കണം.

    പ്രത്യേക പ്രാർത്ഥന: "ഈശോയേ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയം പോലെ ആക്കണമേ" എന്ന് പ്രാർത്ഥിക്കുക.

    ഇന്നത്തെ ടാസ്ക് (Task): നമ്മൾ ഇന്ന് ഉറങ്ങുന്നതിനു മുൻപ് 5 പ്രാവശ്യമെങ്കിലും കുരിശു വരച്ചു ദൈവത്തെ ആരാധിക്കുക.

    ഉദാഹരണത്തിന്, വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്, ബൈബിൾ വായിക്കുന്നതിനു മുൻപ്, ഭക്ഷണം കഴിക്കുന്നതിനു മുൻപ്, വാഹനം ഓടിക്കുന്നതിനു മുൻപ്, [ഒരു കാര്യം ചെയ്യുന്നതിന് മുൻപ്], ഉറങ്ങുന്നതിനു മുൻപ് എന്നിങ്ങനെ ചുരുങ്ങിയത് 5 പ്രാവശ്യം കുരിശു വരച്ചു പ്രാർത്ഥിച്ചു, ഇന്ന് കർത്താവിന്റെ കുരിശിലെ ബലിയെ ആരാധിക്കുക.

    Ep-16- Day-15- 14-8-26- Ente Ormmakkay | Day 15 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    20 min
  • Ente Ormmakkay | Day 14 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രം അനുസരിച്ചു, കാൽവരിയിൽ ഈശോ അർപ്പിച്ച യാഗമായ കുരിശുമരണം, ഇസ്രായേൽ ജനത്തിന് വേണ്ടി ദൈവം സ്ഥാപിച്ച 5 ബലികളുടെ പൂർണ്ണമായ പൂർത്തീകരണമാണ്. ലേവ്യരുടെ പുസ്തകം 1 മുതൽ 7 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന 5 ബലികൾ എങ്ങനെയാണ് വിശുദ്ധ കുർബാനയിൽ, ദിവ്യകാരുണ്യത്തിൽ പൂർത്തിയാകുന്നതെന്നു ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ വിവരിക്കുന്നു.

    ദൈവത്തോടുള്ള പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ പ്രതീകമാണ് ദഹനബലി. ഈശോ കുരിശിൽ തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചതിലൂടെ ഇത് പൂർത്തിയായി. ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ബലിയാണ് സമാധാനബലി അഥവാ സ്തോത്രബലി; ‘Eucharist’ എന്നറിയപ്പെടുന്ന വിശുദ്ധ കുർബാന ഇതിന്റെ പൂർത്തീകരണമാണ്. അറിവില്ലായ്മയാൽ ചെയ്തുപോയ പാപങ്ങൾക്ക് പരിഹാരമായ പാപപരിഹാരബലിയും, നഷ്ടപരിഹാരം നൽകേണ്ട പാപങ്ങൾക്കായുള്ള പ്രായശ്ചിത്തബലിയും സമർത്ഥിക്കുന്നു. പഴയനിയമത്തിലെ ഈ അഞ്ച് ബലികളും യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയിൽ പൂർണ്ണത പ്രാപിച്ചു. ഇന്ന് നാം അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ഈ ബലികളുടെ അർത്ഥവും പൂർണ്ണതയും ഒരുമിച്ച് അനുഭവിക്കാം. ദൈവസന്നിധിയിൽ പൂർണ്ണമായി സമർപ്പിക്കപ്പെടുന്ന ഓരോ നിമിഷവും നമ്മുടെ ജീവിതത്തെ അനുഗ്രഹത്തിന്റെ വഴിയിലേക്ക് നയിക്കുന്നു.

    According to Catholic theology, the sacrifice of Jesus on Calvary, offered through His death on the Cross, is the complete fulfillment of the five sacrifices established by God for the people of Israel. In this episode, Fr. Daniel Poovannathil explains how the five sacrifices described in Leviticus, Chapters 1–7, find their fulfillment in the Holy Eucharist and the Eucharistic Sacrifice.

    The Burnt Offering was a symbol of complete self-surrender to God, and it was fulfilled when Jesus offered Himself completely on the Cross. The Peace Offering, or Thanksgiving Offering, was offered in gratitude for God’s blessings; the Holy Eucharist, known as Eucharist—meaning thanksgiving—is its fulfillment. The Sin Offering provided atonement for sins committed unintentionally, while the Guilt Offering addressed sins requiring reparation. These five sacrifices of the Old Testament reached their perfect fulfillment in the sacrifice of Jesus Christ on the Cross. Today, in the Holy Eucharist, we can experience the meaning and fulfillment of all these sacrifices in their fullness. Every moment of complete surrender before God leads our lives more deeply along the path of His grace and blessing.

    Ep-15- Day-14- 13-8-26- Ente Ormmakkay | Day 14 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    20 min
  • Ente Ormmakkay | Day 13 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ഒരു വിശ്വാസസമൂഹം എന്ന നിലയിൽ നമ്മൾ ആരാണെന്നും, നമ്മുടെ നിയോഗമെന്താണെന്നും ഉള്ള വ്യക്തതയില്ലായ്മ, Identity crisis, ഇതിനുള്ള ഉത്തരമാണ്, പുറപ്പാട് 19:5-6 -അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍േറതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. എന്ന ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ, നമ്മൾ പുരോഹിത രാജ്യവും വിശുദ്ധജനവുമാണ്, Priestly Nation, Holy People എന്ന സത്യത്തെ മുൻനിർത്തി ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നത്. നമ്മൾ ആരാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലാത്തതാണ് പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണം. ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ‘പുരോഹിത രാജ്യവും’ ‘വിശുദ്ധ ജനവും’ ആയിട്ടാണ്. ദൈവം നമ്മെ അടിമത്തങ്ങളിൽ നിന്ന് മോചിപ്പിക്കുന്നത് അവിടുത്തെ ആരാധിക്കാനാണ്. വിശുദ്ധ കുർബാനയിലൂടെയാണ് ഒരു വിശ്വാസി തൻ്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നത്; വിശുദ്ധ കുർബാന ഒരു ചടങ്ങല്ല, മറിച്ച് നമ്മുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന യാഥാർത്ഥ്യമാണ്. ആത്മീയ കാര്യങ്ങളിലെ ഉദാസീനത ഒഴിവാക്കി, ദൈവഭയത്തോടെയും വിശ്വാസത്തോടെയും കർത്താവിനോട് ചേർന്ന് നിൽക്കാം.

    ഇന്നത്തെ ആത്മീയ ചിന്തകൾ -

    പരിശീലിക്കേണ്ട പുണ്യം - ദൈവഭയം ഉണ്ടാകാൻ പ്രാർത്ഥിക്കുക . [Fear of God ]

    ഉപേക്ഷിക്കേണ്ട തിൻമ - ആത്മീയ ലാഘവത്വം, ലാഘവബുദ്ധി , ഉദാസീനത. [Spiritual neglegence/Indifference, Spiritual Frivolity]

    ഇന്നത്തെ ടാസ്ക് (Task): ഫോൺ അടക്കമുള്ളവ മാറ്റി വെച്ച്, 15 മിനിറ്റ് തികഞ്ഞ നിശബ്ദത പാലിച്ചു, ശാന്തമായി ഇരിക്കുക, സ്വസ്ഥമായി ഇരുന്ന്, കർത്താവിനെ കേൾക്കാനും, ദൈവം എന്തെങ്കിലും സംസാരിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാനും ഈ സമയം വിനിയോഗിക്കുക.

    പ്രത്യേക പ്രാർത്ഥന: കർത്താവെ, എന്നെ യഥാർത്ഥ ആരാധകനാക്കി മാറ്റേണമേ. എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. [Lord, make me a true worshipper]

    As a community of believers, the lack of clarity about who we are and what our calling is can lead to an identity crisis. The answer is found in Exodus 19:5–6, where God declares that those who listen to His voice and keep His covenant will be His treasured possession, a kingdom of priests and a holy nation. Based on this powerful Word of God, Fr. Daniel Poovannathil teaches us about our true identity and calling as a Priestly Nation and a Holy People. This message invites us to rediscover who we are in God's eyes, understand our divine mission, and live faithfully according to our covenant with Him.

    Ep-14- Day-13- 12-8-26- Ente Ormmakkay | Day 13 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    പുരോഹിത രാജ്യവും, വിശുദ്ധ ജനവും

    20 min
  • Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    പഴയ നിയമത്തിലെ "മന്ന" എങ്ങനെയാണ്, "പരിശുദ്ധ കുർബാനയിൽ" പൂർത്തിയാകുന്നത് എന്നും, "മന്ന" എങ്ങനെയാണ്, "ദിവ്യകാരുണ്യത്തിന്റെ" നിഴലായിരിക്കുന്നത് എന്നും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിന് ദൈവം നൽകിയ അന്നമായിരുന്നു മന്ന. പിന്നീട് യേശുക്രിസ്തുവിലൂടെ അത് ജീവനുള്ള അപ്പമായ ദിവ്യകാരുണ്യത്തിൽ പൂർത്തിയായി. മന്ന വാഗ്ദത്തഭൂമിയുടെ മുൻരുചി നൽകിയതുപോലെ, വിശുദ്ധ കുർബാന നമുക്ക് സ്വർഗ്ഗീയ ജീവിതത്തിന്റെ മുൻരുചി നൽകുന്നു. ജീവിതത്തിലെ തളർച്ചകളിലും പ്രയാസങ്ങളിലും ഏലിയാ പ്രവാചകന് ലഭിച്ച ഭക്ഷണം പോലെ, നമ്മുടെ വിശ്വാസയാത്രയിൽ ശക്തി പകരുന്ന ആത്മീയ ആഹാരമാണ് ദിവ്യകാരുണ്യം.

    ഇന്നത്തെ ആത്മീയ ചിന്തകൾ -

    പരിശീലിക്കേണ്ട പുണ്യം - സ്നേഹം (Love) - ചുറ്റുമുള്ളവരോട് കരുണയോടെയും സ്നേഹത്തോടെയും പെരുമാറാൻ നമുക്ക് ബോധപൂർവ്വം ശ്രമിക്കാം.

    ഉപേക്ഷിക്കേണ്ട തിൻമ - ശത്രുതയും പകയും (Enmity and resentment) - മനസ്സിനെ ഭാരപ്പെടുത്തുന്ന പകയും ശത്രുതയും ഇന്ന് നമുക്ക് ഉപേക്ഷിക്കാം. മറ്റുള്ളവരോടുള്ള നീരസം നമ്മുടെ തന്നെ സമാധാനം കെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞ് അത് ദൈവത്തിന് വിട്ടുകൊടുക്കാം.

    ഇന്നത്തെ ടാസ്ക് (Task): നമുക്ക് ആരോടെങ്കിലും ഉള്ളിൽ നീരസമോ ക്ഷമിക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ, അവരെ ഒന്ന് ഓർക്കാം. അവരുടെ പേര് ഒരു കടലാസിലോ മനസ്സിലോ കുറിച്ചു വെക്കുക. എന്നിട്ട് അവർക്ക് വേണ്ടി ഹൃദയപൂർവ്വം ഒരു 'സ്വർഗ്ഗസ്ഥനായ പിതാവേ' ചൊല്ലി പ്രാർത്ഥിക്കാം. അവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ഉള്ള ശക്തി നൽകണമേ എന്ന് ഈശോയോട് ചോദിക്കാം.

    പ്രത്യേക പ്രാർത്ഥന: കർത്താവെ, "അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക് നൽകണമേ" (Give us this day our daily bread), എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. ഈ പ്രാർത്ഥന വെറും ഒരു യാചനയല്ല, മറിച്ച് ദൈവം നമ്മെ കരുതുന്നു എന്ന വലിയ വിശ്വാസമാണ്. ഇന്ന് ഇടയ്ക്കിടെ ഈ വാക്കുകൾ ഓർമ്മിക്കാം.

    Ep-13- Day-12- 11-8-26- Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    The Living Bread(ജീവന്റെ അപ്പം)| Day 12 #FrDanielPoovannathil #EucharisticDeliverance #EucharisticAdorationMalayalam #ourfatherinheaven അനുദിന വിശുദ്ധ കുർബാനയർപ്പണം, വിശുദ്ധ കുർബാനയിൽ നിന്ന് ശ്രദ്ധ മാറ്റുന്ന എല്ലാ പാപങ്ങളെയും ഉപേക്ഷിക്കുക.

    19 min
  • Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    പഴയ നിയമത്തിലെ പെസഹാ എങ്ങനെ, യേശുക്രിസ്തുവിന്റെ കുരിശു മരണത്തിലും, ദിവ്യകാരുണ്യത്തിലും പൂർത്തിയായി എന്ന് പഠിക്കുന്നു. പെസഹായും വിശുദ്ധ കുർബാനയും തമ്മിലുള്ള 7 ബന്ധങ്ങളെക്കുറിച്ചു ഈ എപ്പിസോഡിൽ അച്ചൻ പങ്കുവെയ്ക്കുന്നു. ലോകം, പാപം, പിശാച് ഈ ത്രിവിധ ശത്രുക്കളിൽ നിന്ന്, യേശുക്രിസ്തു നമ്മെ രക്ഷിച്ച, അവിടുത്തെ പീഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്റെയും, ഉത്ഥാനത്തിൻ്റെയും ഓർമ്മയാണ് ദിവ്യകാരുണ്യം. ഈശോ പറഞ്ഞു, എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ. എനിക്ക് വേണ്ടി ഈശോ അർപ്പിച്ച ബലിക്ക് ഞാൻ തന്നെ നന്ദി പറയണം.

    പരിശീലിക്കേണ്ട പുണ്യം - സത്യസന്ധത (Truthfulness).

    ഉപേക്ഷിക്കേണ്ട തിൻമ - കാപട്യം (Hypocrisy).

    ഇന്നത്തെ ടാസ്ക് (Task): ലോകത്തു സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യത്തെ മനസ്സിൽ ധ്യാനിച്ച്, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, എന്നു പറഞ്ഞു മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞു ദിവ്യകാരുണ്യത്തിലെഴുന്നള്ളിയിരിക്കുന്ന യേശുവിനെ ആരാധിക്കുക.

    പ്രത്യേക പ്രാർത്ഥന: "യേശുവേ നിന്റെ വിലയേറിയ രക്തമാണ് എന്റെ സംരക്ഷണം" (Your precious blood is my protection) എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക.

    -----We explore how the Passover of the Old Testament was fulfilled in the Passion and Crucifixion of Jesus Christ and finds its fullness in the Holy Eucharist. In this episode, Fr. Daniel shares seven profound connections between Passover and the Holy Eucharist. The Eucharist is the memorial of Jesus Christ’s Passion, Crucifixion, and Resurrection—through which He delivered us from our threefold enemies: the world, sin, and the devil. Jesus said, “Do this in remembrance of me.” The Holy Eucharist reminds us of the sacrifice Christ offered for our salvation and invites us to respond with gratitude for the sacrifice He made for each one of us.

    Ep-12- Day-11- 10-8-26- Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    യേശുവേ, അങ്ങയുടെ പരിശുദ്ധമായ, വിലയേറിയ രക്തമാണ് എന്നെ പൊതിയുന്നത്, സംരക്ഷിക്കുന്നത്. എന്നാവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുക. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ചൊല്ലാവുന്ന പ്രാർത്ഥനയാണിത്. Your precious blood is my protection.

    23 min

About Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

From the publisher's feed

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31…