Dilli Dali

Episode 98/2021 ചരിത്രം ചെരിപ്പുകളുടെ അളവെടുക്കുന്നതെങ്ങനെ ?


Listen Later

പ്രീയപ്പെട്ട സുഹൃത്തേ ,  


'നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ടു ദരിദ്രവും അന്ധവുമാണോ പാദങ്ങളാണ് പാദരക്ഷകളേക്കാൾ പ്രധാനമെന്ന് മനസ്സിലാകാതെ പോകാൻ ?' : ചിത്രകാരൻ മൈക്കെലാഞ്ചലോ   അമേരിക്കൻ പ്രസിഡണ്ട് ജോർജ്‌ ബുഷിനുനേരെ സ്വന്തം ഷൂസുകൾ വലിച്ചെറിഞ്ഞുകൊണ്ട് പത്രപ്രവർത്തകനായ മുൻതസർ അൽ -സൈദി വിളിച്ചു പറഞ്ഞു : ഇറാക്കിലെ വിധവകളും അനാഥരും കൊല്ലപ്പെട്ടവരും നിനക്കുതരുന്ന അന്ത്യചുംബനമാണിത് '. അയാൾക്കറിയാമായിരുന്നു തന്നെക്കാത്തിരിക്കുന്നത് നട്ടെല്ലുപൊട്ടുന്ന മർദ്ദനങ്ങളും , കഠിനജയിൽവാസവും ഒരു പക്ഷേ വധശിക്ഷ പോലും ആണെന്ന് . എന്നിട്ടും അൽ -സൈദി അതുചെയ്തു .  ഈ സംഭവത്തിന് നൂറുകൊല്ലങ്ങൾക്കു മുൻപേ ദക്ഷിണാഫ്രിക്കയിലെ ഒരു  ജയിലിൽ  തടവിൽ കിടന്നിരുന്ന ഗാന്ധി പുറത്തുവന്നപ്പോൾ ജയിൽ സൂപ്രണ്ടിന് ഒരു ജോഡി ചെരിപ്പുകൾ നൽകി , എന്നിട്ടു പറഞ്ഞു 'ഞാൻ താങ്കൾക്കായി ജയിലിൽ കിടന്ന് തുന്നിയതാണിത് '  ഈ പോഡ്‌കാസ്റ്റ് ഒരന്വേഷണമാണ് . രണ്ടുതരം എതിർപ്പുകളെ കുറിച്ച് . ഒന്ന് മറ്റൊന്നിനേക്കാൾ മഹിമയുള്ളത് എന്നുപറയാനുദ്ദേശമില്ല . മനുഷ്യചരിത്രത്തിലെ   രണ്ടുതരം ധൈര്യങ്ങളും സ്ഥൈര്യങ്ങളുമാണവ . രണ്ടിനും വ്യത്യസ്തമായ പ്രസക്തികൾ ഉണ്ട് . അന്നത്തെ ജയിൽ സൂപ്രണ്ട് പിൽക്കാലത്ത് ഇംഗ്ളണ്ടിന്റെ ഫീൽഡ് മാർഷൽ ആയപ്പോൾ പറഞ്ഞു :' എത്രയോ വേനലുകളിൽ ഗാന്ധി നിർമ്മിച്ച ചെരിപ്പുകൾ ഇട്ട് ഞാൻ നടന്നു . അപ്പോഴൊക്കെ എൻ്റെ മനസ്സു എന്നോട് പറഞ്ഞുകൊണ്ടിരുന്നു ആ മഹാന്റെ ഷൂസിൽ കയറി നടക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് '  നാമണണിയുന്ന വേഷഭൂഷാദികൾക്കകത്തെ നഗ്നജീവിതമുണ്ടല്ലോ അതാണ് ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് . പതിനഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് . ഇഷ്ടപ്പെട്ടെങ്കിൽ സമാനഹൃദയർക്ക് പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു . Headphones ഉപയോഗിച്ചാൽ കൂടുതൽ നല്ല കേൾവി അനുഭവം ലഭിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു .  ദില്ലി -ദാലിയെ പ്രോത്സാഹിപ്പിക്കുക .  സ്നേഹത്തോടെ ,  എസ് . ഗോപാലകൃഷ്ണൻ

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,552 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

2 Listeners