Dilli Dali

Episode 99/2021 നിങ്ങളുടെ മരണസമയത്ത് എന്തു സംഗീതം കേൾക്കാൻ ആഗ്രഹിക്കുന്നു ?


Listen Later

പ്രിയ സുഹൃത്തേ , 

ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തൊന്നാം തീയതി തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച അമേരിക്കൻ കവി Robert Bly മരണസമയത്ത് Frédéric Chopinൻ്റെ സംഗീതം കേൾക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അങ്ങനെ മരിക്കണമെന്ന് . ഈ ലക്കം ദില്ലി -ദാലി ആലോചിക്കുന്നത് നമ്മുടെ മരണസമയത്ത് നാം ഇഷ്ടപ്പെടുന്ന സംഗീതം ആസ്വദിക്കാനുള്ള മനഃസ്സാന്നിധ്യം നമുക്കുണ്ടാകുമോ എന്ന വിഷയത്തെക്കുറിച്ചാണ്.  .അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമല്ലേ ?   എന്തുകൊണ്ടാണ് ഇടപ്പള്ളിയ്ക്ക് മരണം മണിമുഴക്കം പോലെ ഒരു കേൾവിയനുഭവമായത് ? മരണസമയത്ത് Robert Bly  കേട്ട സംഗീതം രചിച്ച Frédéric Chopin ചങ്ങമ്പുഴയെപ്പോലെ ക്ഷയരോഗം വന്ന് ചുമച്ചു ചോര തുപ്പി മുപ്പത്തൊമ്പതാം വയസ്സിൽ അന്തരിച്ചപ്പോൾ ഏതെങ്കിലും സംഗീതം കേട്ടിരുന്നോ ? 18  വിസ്കി ഒറ്റയിരിപ്പിന്  നേരിട്ട് കഴിച്ച് കവി ഡിലൻ തോമസ്  മരിക്കാൻ തീരുമാനിച്ചപ്പോൾ  ബീഥോവനെയോ വാഗ്നറെയോ കേട്ടിരുന്നോ ?  ആട്ടെ , നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റുന്നുണ്ടോ ജീവിത -മരണാതിർത്തിയിൽ ഏത് പാട്ടുകേൾക്കണമെന്ന് ? ഈ പോഡ്‌കാസ്റ്റിൽ Frédéric Chopin ൻ്റെ പ്രശസ്തമായ Marche Funèbre (Funeral March) ഉൾപ്പെടുത്തിയിട്ടുണ്ട് . Headphones ഉപയോഗിച്ച് പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് പതിവുപോലെ അഭ്യർത്ഥിക്കുന്നു . ദില്ലി -ദാലി കേൾക്കുന്നതിന് നന്ദി .  

സ്നേഹപൂർവ്വം  

 എസ് . ഗോപാലകൃഷ്ണൻ  

29 നവമ്പർ 2021

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners