എന്റെ കൂട്ടായി വർണ്ണനകൾക്കപ്പുറം
കവിത
=============
*ഒരു നാട് കണ്ടുവോ നാട്ടുകാരെ നിങ്ങൾ...*
*ഒരുപാട് ഉണ്ടവിടെ കൂട്ടുകാരെ...*
*ഒരു നീണ്ടവരിയിൽ ഒതുങ്ങില്ലാതൊന്നും..*
*അത് പറയാം ഞാനൊരു ചെറിയരൂപം...*
*കടലുണ്ട് പുഴയുണ്ട് കരയിൽ കുറെ ഞണ്ട് കൂട്ടിന്നായി കാറ്റുണ്ട് നാട്ടുകാരെ..*
*അതിരില്ല തിരയുണ്ട് കുതിക്കുന്ന ബോട്ടുണ്ട് തുള്ളി പതറുന്ന മത്സ്യമുണ്ട്...*
*പാർക്കുണ്ട് കടവുണ്ട് തൂകുപാലമുണ്ട് കാണാനൊരുപാട് കാഴ്ചയുണ്ട്...*
*കടലിന്റെ മക്കളാം ഞങ്ങളെന്നും ആരോ ചോന്നതാണൊരുമ്മാന്റെ മക്കളന്ന്..*
*കാടുണ്ട് കൂടുണ്ട് കൂട്ടുകാരേറുണ്ട് കൂട്ടായി മക്കളാം ഞങ്ങളെന്നും..*
*ഹിന്ദുവും മുസൽമാനും കൈകോർത്തിടുന്ന നല്ലൊരു നാടാണ് എന്റെ നാട്..*
*പള്ളിണ്ട് കാവുണ്ട് അവിടെ മകാമുണ്ട് നെച്ചിക്കാടെന്ന വലിയ്യുമുണ്ട്....*
*തീർന്നില്ല തീരില്ല വർണിച്ചാലൊന്നും കൂട്ടായി നാട്ടിന്റെ മഹിമയോന്നും...*
*✒️ICHU VAVI KUTTAYI*