To wake, to rise ( ഉണരുവിൻ, എഴുന്നേല്പിൻ) എന്ന 5-ാം എപ്പിസോഡിനു മുൻപ് publish ചെയ്ത 4 - എപ്പിസോഡിലും വിഷയമാക്കിയ സ്വീകാര്യത, Self acceptance, self love എന്നിവ കൈവരിക്കാൻ ഏറ്റവും അവശ്യമായ ഒരുക്കത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
നമുക്ക് ബോധ (consciousness) ത്തെക്കുറിച്ചും ആന്തരികോർജ്ജ (inner energy ) ത്തെക്കുറിച്ചും ശരിയായ ഒരു ധാരണയുണ്ടായാൽ ഉയർന്ന അനുഭൂതി തലങ്ങളിലേക്ക് നമുക്ക് എളുപ്പം ഉയരാൻ കഴിയും. ഇത് inner happiness ന് കാരണമാവുകയും നമ്മുടെ ഇടപെടലുകൾ കൂടുതൽ താളാത്മകമാവുകയും സഹജമാവുകയും ചെയ്യുന്നു. കൂടാതെ വ്യക്തിയ്ക്ക് പ്രവൃത്തി തലങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ജീവിതം വിജയം ഉറപ്പാക്കുന്നു.