إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا ﴾18:10 ١٠٧ ﴿
വിശ്വസിക്കുകയും: സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും 'ഫിര്‍ദൗസാ'കുന്ന (അത്യുന്നത) സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ആതിഥ്യസല്‍ക്കാരമായിരിക്കുന്നതാണ്;-
إِنَّ الَّذِينَ
നിശ്ചയമായും ഒരു കൂട്ടര് آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്ക്കര്മ്മങ്ങളെ, സല്‍പ്രവൃത്തികളെ كَانَتْ ആയിരിക്കുന്നതാണ് لَهُمْ അവര്‍ക്ക് جَنَّاتُ الْفِرْدَوْسِ ഫിര്‍ദൗസാകുന്ന (ഉന്നതമായ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരം, അതിഥിസല്ക്കാരം
18:108 خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴾١٠٨﴿
അവര്‍ അതില്‍നിന്നു വിട്ടുമാറുവാന്‍ ആഗ്രഹിക്കാത്തവിധം അതില്‍ നിത്യവാസികളായ നിലയിലായിരിക്കും.
خَالِدِينَ
നിത്യവാസികളായ നിലയില്‍, ശാശ്വതന്മാരായി فِيهَا അതില്‍ لَا يَبْغُونَ അവര്‍ ആഗ്രഹിക്കുകയില്ല, തേടുകയില്ല عَنْهَا അതില്‍നിന്നു حِوَلًا വിട്ടുപോകാന്‍, നീങ്ങിപ്പോകാന്‍
18:109 قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا ﴾١٠٩﴿
(നബിയേ) പറയുക: 'എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് [അതു എഴുതുന്നതിനു] സമുദ്രം മഷിയായിരുന്നാലും - അതിന്റെ അത്രതന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവന്നാല്‍പോലും - എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രം തീര്‍ന്നുപോകുകതന്നെ ചെയ്യുന്നതാണ്.
قُل
പറയുക لَّوْ كَانَ ആയിരുന്നാല്‍ الْبَحْرُ സമുദ്രം مِدَادًا മഷി لِّكَلِمَاتِ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് لَنَفِدَ തീര്‍ന്നുപോകുകതന്നെ ചെയ്യും الْبَحْرُ സമുദ്രം قَبْلَ أَن تَنفَدَ തീരുംമുമ്പായി كَلِمَاتُ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ وَلَوْ جِئْنَا നാം വന്നാലും ശരി بِمِثْلِهِ അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് مَدَدًا സഹായകമായി
സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ അറിവുകള്‍ക്കു യാതൊരു അതിരും, കണക്കും ഇല്ലാത്തതാകുന്നു. സമുദ്രങ്ങള്‍ എത്രതന്നെ വമ്പിച്ചതായിരുന്നാലും അതിനു ഒരു പരിധിയും അളവും കൂടാതെ കഴിയുകയില്ല. എന്നിരിക്കെ, അവന്റെ ജ്ഞാനവാര്‍ത്തകളും, അവന്റെ വചനങ്ങളും എഴുതിത്തീര്‍ക്കുവാന്‍ എങ്ങിനെ സാധിക്കും?! മറ്റൊരു സ്ഥലത്തു ഇതിനെപ്പറ്റി അല്ലാഹു ഇപ്രകാരമാണ് പറയുന്നത്: ഭൂമിയിലുള്ള മരങ്ങളെല്ലാം പേനകളായിരിക്കുകയും, (നിലവിലുള്ള) സമുദ്രവും, അതിനുപുറമെ ഏഴു സമുദ്രങ്ങളുംകൂടി അതിനു മഷിയായി സഹായം നല്‍കുകയും ചെയ്താല്‍പോലും, അല്ലാഹുവിന്റെ വചനങ്ങള്‍ തീരുന്നതല്ല.’
18:110 قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا ﴾١١٠﴿
(നബിയേ) പറയുക: 'നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്യു [ഉല്‍ബോധനം] നല്കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത). അതിനാല്‍, ആരെങ്കിലും തന്റെ റബ്ബുമായി കാണുവാന്‍ ആശിക്കുന്നുവെങ്കില്‍, അവന് സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും (അവനോടു) പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.
قُلْ
പറയുക إِنَّمَا നിശ്ചയമായും (മാത്രമാണ്) أَنَا ഞാന്‍ بَشَرٌ ഒരു മനുഷ്യനാണ് مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُوحَىٰ വഹ്യു (ഉല്‍ബോധനം) നല്കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) إِلَـٰهٌ ആരാധ്യനാണു, ഇലാഹാണ് (എന്നു) وَاحِدٌ ഏകനായ, ഒരുവനായ فَمَن അതിനാല്‍ ആരെങ്കിലും كَانَ يَرْجُو ആശിക്കുന്ന (അഭിലഷിക്കുന്ന - പ്രതീക്ഷിക്കുന്ന - പേടിക്കുന്ന)വനായിരുന്നാല്‍ لِقَاءَ رَبِّهِ തന്റെ റബ്ബുമായി കണ്ടുമുട്ടുന്നത്, റബ്ബിനെ കാണുന്നത് فَلْيَعْمَلْ എന്നാല്‍ അവന് പ്രവര്‍ത്തിച്ചുകൊള്ളട്ടെ عَمَلًا കര്‍മ്മം, പ്രവൃത്തി صَالِحًا നല്ലതായ (സല്‍ക്കര്‍മ്മം) وَلَا يُشْرِكْ അവന് പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ بِعِبَادَةِ ആരാധനയില്‍, 'ഇബാദ'ത്തില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ أَحَدًا ഒരാളെയും, ആരെയും
പ്രധാനമായ രണ്ടു കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു:
(1) മറ്റെല്ലാ മനുഷ്യരെപ്പോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും ഒരു മനുഷ്യനാകുന്നു.
(2) ശിര്‍ക്കിന്റെ – പരദൈവവിശ്വാസത്തിന്റെ – വല്ല അംശവും കലര്‍ന്നുകൊണ്ടുള്ള യാതൊരു കര്‍മ്മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല.
اعاذنا الله من أنواع الشرك وله الفضل والمنة