18:102 أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَٰفِرِينَ نُزُلًا ﴾١٠٢﴿
എന്നാല്‍, അവിശ്വസിച്ചവര്‍ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്?! നിശ്ചയമായും നാം അവിശ്വാസികള്‍ക്കു നരകത്തെ വിരുന്നുസല്‍കാരമായി ഒരുക്കി വെച്ചിരിക്കുന്നു.
أَفَحَسِبَ
എന്നാല്‍ വിചാരിക്കുന്നുവോ, കണക്കാക്കിയോ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن يَتَّخِذُوا അവര്‍ സ്വീകരിക്കാമെന്നു, ആക്കുവാന് عِبَادِي എന്റെ അടിയാന്മാരെ مِن دُونِي എനിക്കുപുറമെ, എന്നെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളായി, രക്ഷാകര്‍ത്താക്കളായി إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു جَهَنَّمَ നരകത്തെ, ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു نُزُلًا സല്ക്കാരമായി, വിരുന്നായി
18:103 قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَٰلًا ﴾١٠٣﴿
(നബിയേ) പറയുക: 'പ്രവൃത്തികള്‍ ഏറ്റവും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?-
قُلْ
പറയുക هَلْ نُنَبِّئُكُم നിങ്ങള്‍ക്കു നാം പറഞ്ഞു (അറിയിച്ചു) തരട്ടെയോ بِالْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവരെപ്പറ്റി أَعْمَالًا പ്രവര്‍ത്തനങ്ങള്‍
18:104 ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴾١٠٤﴿
(അവര്‍) യാതൊരു കൂട്ടരാകുന്നു: ഐഹിക ജീവിതത്തില്‍ അവരുടെ പരിശ്രമം പിഴച്ചുപോയിരിക്കുന്നു; അവരാകട്ടെ, തങ്ങള്‍ പ്രവൃത്തി നന്നായിചെയ്യുന്നുവെന്നു വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ഇങ്ങനെയുള്ളവരാണ്).
الَّذِينَ
യാതൊരു കൂട്ടരാണ് ضَلَّ പിഴച്ചുപോയി, പാഴായിപ്പോയി سَعْيُهُمْ അവരുടെ പരിശ്രമം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَهُمْ അവരാകട്ടെ يَحْسَبُونَ വിചാരിക്കുന്നു أَنَّهُمْ നിശ്ചയമായും അവര്‍ يُحْسِنُونَ നന്നായി ചെയ്യുന്നു (എന്നു) صُنْعًا പ്രവൃത്തി
18:105 أُو۟لَٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَٰمَةِ وَزْنًا ﴾١٠٥﴿
അക്കൂട്ടര്‍ തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കാണുന്നതിലും അവിശ്വസിച്ചവരാണ്; അതിനാല്‍, അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു.
അതുകൊണ്ട് ഖിയാമത്തുനാളില്‍ നാം അവര്‍ക്കു യാതൊരു തൂക്കവും നിറുത്തുന്നതല്ല. [ആ കര്‍മ്മങ്ങള്‍ക്കു ഒട്ടും വില കല്പിക്കുകയില്ല.]
أُولَـٰئِكَ
അക്കൂട്ടര്‍, അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് بِآيَاتِ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ وَلِقَائِهِ അവനുമായി കാണുന്നതിലും فَحَبِطَتْ അതിനാല്‍ നിഷ്ഫലമായി, ഫലശൂന്യമായി أَعْمَالُهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍ فَلَا نُقِيمُ അതുകൊണ്ടു നാം നിറുത്തുകയില്ല (വകവെക്കുകയില്ല) لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَزْنًا ഒരു തൂക്കവും
18:106 ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَٰتِى وَرُسُلِى هُزُوًا ﴾١٠٦﴿
അതു - അവരുടെ പ്രതിഫലം നരകമാണെന്നുള്ളതു - അവര്‍ അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളേയും, എന്റെ ദൂതന്മാരേയും പരിഹാസ്യമാക്കുകയും ചെയ്തതു നിമിത്തമാകുന്നു.
ذَٰلِكَ
അതു جَزَاؤُهُمْ അവരുടെ പ്രതിഫലം جَهَنَّمُ നരകമാകുന്നു (എന്നുള്ളത്) بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടാണ് وَاتَّخَذُوا അവര്‍ ആക്കിത്തീര്‍ക്കുകയും ചെയ്തത് (കൊണ്ട്) آيَاتِي എന്റെ ദൃഷ്ടാന്തങ്ങളെ وَرُسُلِي എന്റെ ദൂതന്മാരേയും هُزُوًا പരിഹാസ്യം, പരിഹാസം
അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാത്തവരുടെ കര്‍മ്മങ്ങള്‍ ഒന്നുംതന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതല്ല. ഈ വസ്തുത പല ഖുര്‍ആന്‍ വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (സൂറത്തുന്നൂര്‍ 39ലും ഫൂര്ഖ്വാന് 23ലും മറ്റും കാണാവുന്നതാണ്.) സല്ക്കര്മ്മങ്ങളും ദുഷ്കര്മ്മങ്ങളുമെല്ലാം തൂക്കിക്കണക്കാക്കപ്പെടും. അപ്പോള്‍, ഇവരുടെ സല്ക്കര്മ്മങ്ങള്ക്കു ഒട്ടുംതന്നെ തൂക്കം നല്കപ്പെടുകയില്ല.