18:74 فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا ﴾٧٤﴿
എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു:
'നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷേപാര്‍ഹമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്!'
18:75 ۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٧٥﴿
അദ്ദേഹം പറഞ്ഞു: 'താങ്കളോടു, ഞാന്‍ പറഞ്ഞിട്ടില്ലേ: താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധ്യമാകുകയില്ലെന്ന്?!'
18:76 قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا ﴾٧٦﴿
അദ്ദേഹം [മൂസാ] പറഞ്ഞു: 'ഇതിനുശേഷം വല്ലതിനെക്കുറിച്ചും ഞാന്‍ താങ്കളോടു ചോദിക്കുന്ന പക്ഷം, പിന്നെ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവു കിട്ടിക്കഴിഞ്ഞിരിക്കുന്നു.'
ഹദീസില്‍ വന്നിട്ടുള്ളതുപോലെ, മൂസാ (عليه الصلاة والسلام) നബി ചോദ്യം ചെയ്യാതെ കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കില്‍ നമുക്കു ഇനിയും പല ജ്ഞാനരഹസ്യങ്ങളും കാണുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുഭക്തിയും, സങ്കോചവും ഇങ്ങിനെ പറയുവാന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിതനാക്കി.
18:77 فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا ﴾٧٧﴿
പിന്നേയും, അവര്‍ രണ്ടാളും പോയി. അങ്ങനെ, അവര്‍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍, ആ നാട്ടുകാരോട് ഭക്ഷണം നല്കുവാന് അവര്‍ ആവശ്യപ്പെട്ടു; എന്നാലവര്‍, അവരെ സല്ക്കരിക്കുന്നതിനു വിസമ്മതിക്കയാണ് ചെയ്തത്; അപ്പോള്‍, അവിടെ പൊളിഞ്ഞു വീഴുവാന്‍ പോകുന്ന ഒരു മതില് അവര്‍ കണ്ടെത്തി. ഉടനെ, അദ്ദേഹം [ഖിള്വ്-ര്‍] അത് നേരെയാക്കി നിറുത്തി. അദ്ദേഹം [മൂസാ] പറഞ്ഞു: 'താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍, അതിനു വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി)ക്കാമായിരുന്നു!'
فَانطَلَقَا
എന്നിട്ടു (പിന്നെയും) രണ്ടാളും പോയി حَتَّىٰ إِذَا أَتَيَا അങ്ങനെ അവര്‍ ചെന്നപ്പോള്‍ أَهْلَ قَرْيَةٍ ഒരു രാജ്യക്കാരുടെ അടുക്കല്‍ اسْتَطْعَمَا അവര്‍ ഭക്ഷണത്തിന്നാവശ്യപ്പെട്ടു أَهْلَهَا അതിലെ ആളുകളോടു, ആ നാട്ടുകാരോടു فَأَبَوْا എന്നാലവര്‍ വിസമ്മതിച്ചു أَن يُضَيِّفُوهُمَا അവരെ സല്ക്കരിക്കുന്നതിനു فَوَجَدَا അപ്പോള്‍ അവര്‍ കണ്ടു فِيهَا അതില്‍ جِدَارًا ഒരു മതില് يُرِيدُ അതു ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു) أَن يَنقَضَّ അതു പൊളിഞ്ഞു വീഴുവാന്‍ فَأَقَامَهُ അപ്പോള്‍ അദ്ദേഹം അതുനേരെയാക്കി നിറുത്തി قَالَ അദ്ദേഹം പറഞ്ഞു لَوْ شِئْتَ താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَاتَّخَذْتَ താങ്കള്‍ക്ക് നിശ്ചയിക്കാമായിരുന്നു, ഏര്‍പ്പെടുത്താമായിരുന്നു عَلَيْهِ അതിനു, അതിന്റെ പേരില്‍ أَجْرًا ഒരു പ്രതിഫലം, കൂലി
18:78 قَالَ هَٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴾٧٨﴿
അദ്ദേഹം പറഞ്ഞു: 'ഇതു, ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാണ്; താങ്കള്‍ക്ക് ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യത്തിന്റെ ഉള്‍സാരം ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം:'
قَالَ
അദ്ദേഹം പറഞ്ഞു هَـٰذَا ഇതു فِرَاقُ വേര്‍പാടാണ്, പിരിയലാണ് بَيْنِي എന്റെ ഇടക്കും وَبَيْنِكَ താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മില്‍) سَأُنَبِّئُكَ ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരാം, മനസ്സിലാക്കിതരാം بِتَأْوِيلِ ഉള്‍സാരത്തെ, ആന്തരാര്‍ത്ഥത്തെ, വ്യാഖ്യാനത്തെ مَا യാതൊരു കാര്യത്തിന്റെ لَمْ تَسْتَطِع താങ്കള്‍ക്കു സാധിച്ചില്ല عَّلَيْه അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍.
കേവലം വിദേശികളായ രണ്ടാളുകളെ – അവര്‍ ഭക്ഷണം നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടുകൂടി – ആദരിക്കാതിരുന്ന ആ നാട്ടുകാരുടെ മതിലിന്റെ കേടു തീര്‍ത്തുകൊടുക്കുന്നതിനു ഒരു പ്രതിഫലം നിശ്ചയിക്കുന്നതു അന്യായമല്ലാത്ത സ്ഥിതിക്ക്, നമ്മുടെ തല്ക്കാലാവശ്യങ്ങള്ക്കായി അങ്ങിനെ ചെയ്യാമായിരുന്നുവെന്നാണ് മൂസാ (عليه الصلاة والسلام) പറയുന്നത്. എന്നാല്‍, നിശ്ചയപ്രകാരം അദ്ദേഹത്തിനു ഒഴികഴിവു പറയുവാനുള്ള അവസാനത്തെ അവസരവും ഇതുമൂലം അദ്ദേഹത്തിനു നഷ്ടപ്പെട്ടുപോയി. ഖിള്വ്-ര്‍ (عليه الصلاة والسلام) തന്റെ പ്രവൃത്തികളുടെ രഹസ്യങ്ങളും, അതില്‍ അടങ്ങിയിട്ടുള്ള ആന്തരതത്വങ്ങളും ഇങ്ങിനെ വിവരിച്ചുകൊടുക്കുന്നു:-